Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി:സംസ്ഥാനത്ത് ഇത്രയധികം ബാറുകള്‍ എന്തിനാണെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. മദ്യ ഉപയോഗം കുറയ്ക്കുകയാണ് ലക്ഷ്യമെങ്കില്‍ എന്തിന് ഇത്ര ബാറുകളെന്നും കോടതി ചോദിച്ചു. മദ്യനയം സംബന്ധിച്ച നിലപാട് സര്‍ക്കാര്‍ ഈ മാസം 17ന് ഹൈക്കോടതിയെ അറിയിക്കും. 418 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാത്തതിനെതിരെ ബാര്‍ ഉടമകള്‍ സമര്‍പ്പിച്ച 12 ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് കോടതിയുടെ ഈ പരാമര്‍ശം.മദ്യനയവുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കാന്‍ വെെകുന്നതെന്താണെന്ന് കോടതി ചോദിച്ചു. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ വെെകുന്നത് കൊണ്ടാണ് കോടതിക്ക് ഇടപെടേണ്ടി വരുന്നതെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം നല്‍കുമെന്ന് ഗവണ്‍മെന്‍റ് പ്ലീഡര്‍ പറഞ്ഞു. തുടര്‍ന്ന് സര്‍ക്കാര്‍ വിശദീകരണം കേള്‍ക്കാന്‍ കേസ് ഈ മാസം പതിനേഴിലേക്ക് മാറ്റി. മദ്യ ഉപഭോഗം കുറയ്ക്കുകയെന്നും കൂടുതല്‍ ബാറുകള്‍ അനുവദിക്കുകയെന്നുമുള്ള നിലപാടുകള്‍ എങ്ങനെ യോജിച്ച് പോകുമെന്നും കോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചു. ടൂറിസമാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ അത്തരം കേന്ദ്രങ്ങളില്‍ മാത്രം ബാറുകള്‍ അനുവദിച്ചാല്‍ പോരെയെന്നും തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പോലും ബാറുകള്‍ അനുവദിക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.
Leave a Reply