Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2024 11:00 am

Menu

Published on December 12, 2014 at 9:56 am

മാണിയുടെ രാജി: പ്രതിപക്ഷ ബഹളം: നിയമസഭ നിർത്തിവച്ചു

kerala-legislative-assembly-meeting-stopped

തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ ബഹളം.സാഹചര്യത്തിൽ മാണി രാജിവയ്ക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. രാവിലെ ചോദ്യോത്തരവേള ആരംഭിക്കാൻ തുടങ്ങുമ്പോഴായിരുന്നു പ്രതിപക്ഷം ബഹളം ഉയർത്തിയത്. ബഹളം ശക്തമായതിനെ തുടർന്ന് സഭ നിർത്തിവയ്ക്കുന്നതായി ഡെപ്യൂട്ടി സ്പീക്കർ എൻ.ശക്തൻ അറിയിച്ചു. നിയമസഭയിലെ ദൃശ്യങ്ങൾ പകർത്തുന്നതിൽ നിന്ന് മാധ്യമങ്ങളെയും ഡെപ്യൂട്ടി സ്പീക്കർ വിലക്കി.ബാർ കോഴ ആരോപണത്തിൽ വിജിലൻസ് പ്രതിയാക്കിയ സാഹചര്യത്തിൽ മാണി രാജിവയ്ക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. മാണി രാജിവയ്ക്കുക, മാണിയെ പുറത്താക്കുക തുടങ്ങിയ ബാനറുകളും പ്ളക്കാർഡുകളുമായിട്ടായിരുന്നു പ്രതിപക്ഷം സഭയിലെത്തിയത്.

Loading...

Leave a Reply

Your email address will not be published.

More News