Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫല പ്രഖ്യാപനത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ്. പരീക്ഷാ ഭവന്‍ സെക്രട്ടറി,പരീക്ഷാ ഭവനിലെയും കേന്ദ്രങ്ങളിലെയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ഡിപിഐയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരീക്ഷ കേന്ദ്രത്തിലെയും പരീക്ഷ ഭവനിലെയും ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ക്ക് വീഴ്ച പറ്റിയെന്നും പരീക്ഷാഭവനിലെ കോര്‍ സൂപ്പര്‍വൈസര്‍മാരും കുറ്റക്കാരെന്നും മന്ത്രി പറഞ്ഞു.അതേസമയം, വരും വര്‍ഷങ്ങളില്‍ നടത്തുന്ന എസ്.എസ്.എല്‍.സി പരീക്ഷകളില്‍ പിഴവ് സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. പരീക്ഷാ ഫലം കൈകാര്യം ചെയ്യുന്ന രീതി പരിഷ്കരിക്കണം, ഇതിനായി ബയോമെട്രിക് -ബാര്‍കോഡ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം, പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.പാഠപുസ്തക വിതരണം വൈകിയതില്‍ ധനവകുപ്പിനും അച്ചടി വകുപ്പിനും വീഴ്ച സംഭവിച്ചതായും മന്ത്രി അബ്ദുറബ്ബ് പറഞ്ഞു.
Leave a Reply