Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മൂന്നാര്‍: നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നതിന്റെ ഭാഗമായി, ബന്ധപ്പെട്ട മന്ത്രിമാര്‍ ഇന്ന് മൂന്നാര്‍ സന്ദര്‍ശിക്കും. റവന്യൂ, വനം വകുപ്പ് മന്ത്രിമാര്‍ക്ക് പുറമേ സ്ഥലത്തെ മന്ത്രിയെന്ന നിലയില്‍ എം.എം മണിയും പ്രദേശം സന്ദര്‍ശിക്കും. നിര്‍ദിഷ്ട മേഖലയില്‍ വരുന്ന ജനവാസ കേന്ദ്രങ്ങള്‍ സംഘം പരിശോധിക്കും. വൈകിട്ടോടെ സന്ദര്‍ശനം പൂര്‍ത്തിയാക്കുന്ന ഉന്നത സംഘം ചൊവ്വാഴ്ച അവലോകന യോഗം ചേരും.
യോഗത്തില്‍ ഇടുക്കി എംപി, ജില്ലയില്‍ നിന്നുള്ള എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി അളന്നുതിട്ടപ്പെടുത്താനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. വര്‍ഷങ്ങള്‍ക്കുമുന്പ് ഇതിനായി സ്വീകരിച്ച നടപടികള്‍ എങ്ങുമെത്താത്ത സാഹചര്യത്തില്‍ മന്ത്രിമാര്‍ നേരിട്ടുതന്നെ നടപടികള്‍ക്ക് നേതൃത്വം നല്‍കാനിറങ്ങുന്നെന്നാണ് സര്‍ക്കാര്‍ വ്യാഖ്യാനം. പ്രദേശത്ത് വന്‍ തോതില്‍ കൈയ്യേറ്റം നടന്നിട്ടുണ്ട്. ഇത് ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെയാണ് മന്ത്രിമാര്‍ സ്ഥലം സന്ദര്‍ശിക്കുന്നത്.
Leave a Reply