Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 17, 2024 5:27 am

Menu

Published on November 2, 2015 at 9:16 am

തദ്ദേശ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

kerala-panchayat-election-2

തിരുവനന്തപുരം:  തദ്ദേശ തെരഞ്ഞെടുപ്പിന്റെ  ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴു ജില്ലകളിലായി 31,161 സ്ഥാനാര്‍ത്ഥികളാണ് തിങ്കളാഴ്ച ജനവിധി തേടുന്നത്. 9220 വാര്‍ഡുകളിലായി 1.11 കോടി വോട്ടര്‍മാരാണ് ഈ ഘട്ടത്തില്‍. ഇന്ത്യയിലാദ്യമായി ത്രിതല പഞ്ചായത്തുകളില്‍ പൂര്‍ണമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിക്കുന്ന തിരഞ്ഞെടുപ്പാണിത്. ഇത് വിജയിച്ചാല്‍ മറ്റു സംസ്ഥാനങ്ങളും ഈ മാതൃക പിന്തുടരും. രാജ്യത്താകെ തദ്ദേശ തിരഞ്ഞെടുപ്പ് എളുപ്പത്തിലും സുതാര്യവുമായി നടത്താനുള്ള സാധ്യതയാണ് ഇതിലൂടെ തെളിയുന്നത്. വോട്ടുചെയ്യാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.ഭരണത്തുടര്‍ച്ചയ്ക്ക് യു.ഡി.എഫിനുള്ള സാധ്യത, സമീപകാല തിരിച്ചടികളെ അതിജീവിക്കാന്‍ എല്‍.ഡി.എഫിന്റെ ശേഷി, ബി.ജെ.പിഎസ്.എന്‍.ഡി.പി.യോഗം കൂട്ടുകെട്ടിന്റെ സ്വീകാര്യത, ഇരുമുന്നണികളെയും ഈ കൂട്ടുകെട്ട് എത്രത്തോളം ബാധിക്കും എന്നിവയൊക്കെ തിരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടും.ശനിയാഴ്ച ഉച്ചയോടെ ഫലമറിയാം.

Loading...

Leave a Reply

Your email address will not be published.

More News