Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് തിരശ്ശീല വീഴാന്‍ ഇനി മണിക്കൂറുകൾ മാത്രം.തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. നാളെ നിശബ്ദ പ്രചരണം.ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് പരസ്യ പ്രചാരണം അവസാനിക്കും.കലാശകൊട്ടോടെയാണ് ശബ്ദപ്രചാരണത്തിന്റെ സമാപനം. ഉച്ചതിരിഞ്ഞ് പ്രചരണ വാഹനങ്ങളും, കൊടി തോരങ്ങളും, റോഡ് ഷോയുമൊക്കെയായി പാര്‍ട്ടി പ്രവത്തകര്‍ കൊട്ടികലാശത്തിന്റെ ആവേശത്തിലേക്ക് കടക്കും. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പായതിനാല്‍ പല വേദികളിലായാണ് കലാശകൊട്ട്. ജില്ലാ ആസ്ഥാനങ്ങളും പ്രധാന കവലകളുമെല്ലാം കൊട്ടികലാശത്തിന് വേദിയാകും. കൊട്ടിക്കലാശത്തിലെ അവേശം അതിര് കടക്കാതിരിക്കാന്‍ സുരക്ഷാ ക്രമീകരണങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്.ഏഴ് ജില്ലകളിലായി 4 കോര്‍പ്പറേഷനുകള്‍ ഉള്‍പ്പടെയുള്ളവയിലാണ് പരസ്യപ്രചരണം ഇന്ന് അവസാനിക്കുന്നത്. ഇത്രയും ജില്ലകളിലായി 31,161 സ്ഥാനാര്‍ത്ഥികളാണ് അന്തിമഘട്ട പ്രചരണത്തിലുളളത്. ഇവിടങ്ങളില്‍ നവംബര്‍ രണ്ടിനാണ് വോട്ടെടുപ്പ്. രണ്ടാംഘട്ടത്തിന്റെ പരസ്യ പ്രചരണം നവംബര്‍ മൂന്നിന് വൈകിട്ട് അഞ്ച് മണിക്ക് അവസാനിക്കും.
Leave a Reply