Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗളൂരു:ബെംഗളൂരുവിലെ എച്ച്.സി.ജി. ആസ്പത്രിയില്‍ ചികിത്സയിലുള്ള കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നില ഗുരുതരം. കരളിലെ അര്‍ബുദത്തെത്തുടര്‍ന്ന് ഈ മാസം 19നാണ് അദ്ദേഹത്തെ ബംഗളൂരുവിലെ എച്ച്.സി.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനു മുമ്പ് ഡല്‍ഹിയിലും അമേരിക്കയിലും അദ്ദേഹം ചികിത്സ തേടിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ ഇപ്പോൾ സര്‍ജറി വിഭാഗം ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ഇന്നലെ വൈകിട്ട് ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര്‍മാര്‍ ആദ്യം പറഞ്ഞിരുന്നുവെങ്കിലും അദ്ദേഹത്തിന് അതിനുള്ള ആരോഗ്യനില ഇല്ലായിരുന്നു. പകരം റേഡിയേഷന്‍ ചികിത്സയാണ് നടത്തിയത്. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ പരിചരണത്തില്‍ ഇരിക്കെയാണ് അദ്ദേഹത്തെ ബംഗളൂരുവിലേക്ക് കൊണ്ടുവന്നത്. റോബോട്ടിക് സൈബര്‍ നൈഫ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തുന്ന ഏക ആശുപത്രി ആയതിനാലാണ് ഇവിടേക്ക് വന്നത്. കേരളമന്ത്രിമാരായ രമേശ് ചെന്നിത്തലയും കെ.സി. ജോസഫും ഇന്നലെ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.
Leave a Reply