Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മദ്യ വില കൂടും. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സിൽ ഗവര്‍ണ്ണര്‍ ഒപ്പ് വെച്ചു. സാമ്പത്തിക പ്രതിസന്ധി മറി കടക്കാനും വരുമാനം വര്‍ധിപ്പിക്കുന്നതിനുമായാണ് സര്‍ക്കാര്‍ മദ്യത്തിന്റെ നികുതി വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. ഇതോടെ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വില്‍പ്പന നികുതി 115 ശതമാനത്തില്‍ നിന്ന് 135 ശതമാനമായി ഉയരും. പുകയില ഉല്‍പന്നങ്ങള്‍, ബിയര്‍, വൈന്‍ എന്നിവയ്ക്കും വില വര്‍ധിക്കും. ഇതുവഴി 1130 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.നികുതിയോടൊപ്പം ബാർ ജീവനക്കാരുടെ പുനരധിവാസത്തിനായി അഞ്ച് ശതമാനം സെസും ഈടാക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
Leave a Reply