Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2024 7:07 pm

Menu

Published on December 10, 2014 at 10:33 am

സംസ്ഥാന സ്‌കൂള്‍ കായിക മേള : ആതിരയ്ക്കും ബിബിനും അഫ്‌സലിനും ഇരട്ടസ്വര്‍ണം

kerala-state-school-athletics-meet-2014

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന്റെ  മൂന്നാം ദിവസത്തിൽ  ബിബിന്‍ ജോര്‍ജും മുഹമ്മദ് അഫ്‌സലും ആതിരയും ഇരട്ടസ്വര്‍ണം നേടി. ആതിര ജൂനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തിലും ബിബിന്‍ ജോര്‍ജ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തിലും മുഹമ്മദ് അഫ്‌സല്‍ സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തിലുമാണ് മൂന്നാംദിനം പൊന്നണിഞ്ഞ് ഗോള്‍ഡന്‍ ഡബിള്‍ തികച്ചത്.    സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ ബിബിന്‍ ജോര്‍ജ് (04:07.62) ഇരട്ട സ്വര്‍ണം നേടി. കഴിഞ്ഞ ദിവസം 3000 മീറ്റര്‍ ഓട്ടത്തില്‍ ബിബിന്‍ സ്വര്‍ണം നേടിയിരുന്നു. കോതമംഗലം മാര്‍ ബേസിലിന്‍െറ താരമാണ്.ജൂനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്ത മത്സരത്തില്‍ അനീഷ് എ. സ്വര്‍ണം നേടി. പാലക്കാട് പറളി സ്കൂളിലെ താരമാണ്.ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തില്‍ കെ.ആര്‍. സുജിത (14:39.84) സ്വര്‍ണം നേടി. കഴിഞ്ഞ ദിവസം 5000 മീറ്റര്‍ നടത്തത്തില്‍ സ്വര്‍ണം നേടിയ സുജിത്തിന്‍െറ സഹോദരിയാണ് സുജിത.സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ കോഴിക്കോടിന്‍െറ  തെരേസ ജോസഫ് (4:41.61) സ്വര്‍ണം നേടി.

Loading...

Leave a Reply

Your email address will not be published.

More News