Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിവാദങ്ങൾക്കൊടുവിൽ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീയറ്റര്‍ ഉടമകള്‍ തീരുമാനിച്ചു.’കളിമണ്ണ്‍’ എന്ന ബ്ലസിയുടെ ചിത്രം ഷൂട്ടിംഗ് തുടങ്ങിയപ്പോഴേ വിവാദമായിരുന്നു.ശ്വേതാമേനോന്റെ പ്രസവരംഗങ്ങള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെയാണ് കളിമണ്ണുവിവാദം ആരംഭിച്ചത്.രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ വിവാദത്തിന് പക്ഷംപിടിച്ചതോടെ വിശദീകരണവുമായി സംവിധായകന്‍ ബ്ലസിതന്നെ രംഗത്തെത്തി.സിനിമ കത്രികവീഴാതെ സെന്‍സര്‍ അനുമതി നേടുകയും ചെയ്തു.പക്ഷെ സിനിമയില്‍ താന്‍ ഉദ്ദേശിച്ച രംഗങ്ങളുണ്ടെന്ന് സംവിധായകന്‍ ആവര്‍ത്തിച്ചതോടെ വിവാദം വീണ്ടുമുയുര്‍ന്നു. ഒടുവില്‍ എക്സബിറ്റേഴ്സ് ഫെഡറേഷന്‍ തന്നെ യോഗം ചേര്‍ന്നു. തീരുമാനം ഇതാണ്,തീയറ്ററുകള്‍ക്ക് സ്വന്തം ഉത്തരവാദിത്തത്തില്‍ കളിമണ്ണ് പ്രദര്‍ശിപ്പിക്കാം. ഇതിനെതുടര്‍ന്ന് തീയറ്ററുകള്‍ക്കുനേരെ എന്ത് സംഭവിച്ചാലും സംഘടനയ്ക്ക് ഉത്തരവാദിത്തമുണ്ടാകില്ലെന്ന് നേതൃത്വം വ്യക്തമാക്കി.പ്രസവരംഗങ്ങള്‍ ഉണ്ടായാല്‍ തീയറ്ററുകള്‍ക്ക് നേരെ ചില സംഘടനകള്‍ അക്രമം നടത്താനുള്ള സാഹചര്യം മാറിയിട്ടില്ലെന്നും ഇത് സര്‍ക്കാര്‍ നിസ്സാരമായി കാണരുതെന്നും ലിബര്‍ട്ടി ബഷീര്‍ ചുണ്ടികാട്ടി.
Leave a Reply