Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2025 11:49 pm

Menu

Published on June 29, 2015 at 3:24 pm

മരിച്ച ബന്ധുക്കളുടെ തലച്ചോര്‍ ഭക്ഷിച്ചാല്‍ മറവി രോഗം മാറ്റാമെന്ന് കണ്ടെത്തല്‍

key-to-curing-dementia-is-eating-your-dead-relatives-brain

പാപ്പുവ ന്യൂ ഗിനി:മറവിരോഗത്തെ ഇനി ഭയപ്പെടേണ്ടതില്ല .മരിച്ചു പോയ ബന്ധുക്കളുടെ തലച്ചോർ ഭക്ഷിച്ചാൽ മറവിരോഗം പമ്പ കടക്കും.പാപ്പുവ ന്യൂ ഗിനിയിലെ ഒരു പ്രത്യേക ഗോത്രത്തിലുള്ളവരിൽ ശാസ്ത്രജ്ഞന്മാർ നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.   പാപ്പുവ ന്യൂ ഗിനിയിലെ ഫോറെ എന്ന പ്രാചീന ഗോത്രത്തിലാണ് മരിച്ചു പോയ ബന്ധുക്കളുടെ തലച്ചോർ ഭക്ഷിക്കുന്ന പതിവുള്ളത്. മരിച്ചവരോടുള്ള ആദരസൂചകമായാണ് ഈ ആചാരം തലച്ചോറില്‍ നിന്ന് മാരകമായ ഒരു തരം തന്‍മാത്രകള്‍ മറ്റുളളവരുടെ ശരീരത്തില്‍ എത്താനും ‘കുറു’ എന്ന രോഗത്തിനു കാരണമാവാനും ഇടയായി. ഇത്തരത്തില്‍ എല്ലാ വര്‍ഷവും ഗോത്രത്തില്‍ നിന്നുളള രണ്ട് ശതമാനം എല്ലാ വര്‍ഷവും മരണത്തിന് കീഴടങ്ങി. 1950 കളില്‍ വിചിത്രമായ ആചാരം നിയമം മൂലം നിരോധിച്ചു. അങ്ങനെ ‘കുറു’വും പിന്‍വാങ്ങിത്തുടങ്ങി. എന്നാല്‍, വര്‍ഷങ്ങളായി തലച്ചോര്‍ ഭക്ഷിച്ച ഗോത്രക്കാരില്‍ ചിലര്‍ക്ക് കുറുവിനെയും ഭ്രാന്തിപ്പശു രോഗത്തിനെയും പാര്‍ക്കിന്‍സണ്‍സിനെയും മറ്റും അതിജീവിക്കാനുളള ജനിതകശേഷി നേടിയെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു. പുതിയ ജീനിനെ കണ്ടെത്താനായത് മറവിരോഗം, ഇന്‍സോമ്‌നിയ (ഉറക്കമില്ലാതെ മരിക്കുന്ന അവസ്ഥ) തുടങ്ങിയ ഗുരുതരമായ രോഗങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്താന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News