Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:15 am

Menu

Published on January 28, 2014 at 1:52 pm

നടി ഖുശ്ബുവിൻറെ കാറിനു പുറകില്‍ ബസിടിച്ച് അപകടം

khushbus-car-hit-by-a-mtc-bus

നടി ഖുശ്ബുവിൻറെ കാര്‍ അപകടത്തില്‍പ്പെട്ടു.കാറിൻറെ പുറകില്‍ ബസ് വന്നിടിച്ചായിരുന്നു അപകടം. കാറിൻറെ പിന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.ഡ്രൈവറും ഖുശ്ബുവും മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്.കാര്‍ അപകടത്തില്‍പ്പെട്ടുവെന്നും തനിയ്ക്ക് പരുക്കുകളൊന്നുമില്ലെന്നും പിന്നീട് ഖുശ്ബു തന്നെ പിന്നീട് ട്വിറ്റരിലൂടെ അറിയിക്കുകയായിരുന്നു. തനിയ്ക്ക് പരുക്കേറ്റിട്ടില്ലെങ്കിലും താന്‍ ഭര്‍ത്താവ് സുന്ദര്‍ സിയ്ക്ക് സമ്മാനമായി നല്‍കിയ ക്യൂ5ന് പരുക്കേറ്റപ്പോള്‍ തൻറെ ഹൃദയം മുറിഞ്ഞുവെന്നും ഖുശ്ബു ട്വീറ്ററിലൂടെ അറിയിച്ചു.അപകടം ഉണ്ടായ സമയത്ത് കാറില്‍ ഇടിച്ച എംടിഎസ് ബസിന്റെ ഡ്രൈവറുടെ പക്കല്‍ ലൈസന്‍സ് ഇല്ലായിരുന്നുവെന്നും ബസിന് നമ്പര്‍ പ്ലേറ്റും, റൂട്ട് പ്ലേറ്റും ഇല്ലായിരുന്നുവെന്നും ഇത് ശരിയാണോയെന്നും താരം തൻറെ ട്വീറ്ററിലൂടെ ചോദിച്ചു .കാറിൻറെ ടെയില്‍ ലൈറ്റും ബമ്പറും ബൂട്ടുമെല്ലാം ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News