Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗസിയാബാദ്: ടെറസിൽ വെച്ച് കാമുകിയുമായി മൊബൈലിൽ രഹസ്യമായി സംസാരിച്ചുകൊണ്ടിരുന്ന ഭർത്താവിനെ പിറകെയെത്തിയ ഭാര്യ തള്ളി താഴെയിട്ടു.തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഗസിയാബാദിലാണ് സംഭവം നടന്നത്. വിജയ്‌നഗർ നിവാസിയായ അമിതിനെ ഭാര്യ പൂജ ടെറസിൽ നിന്നും ചവിട്ടുകയും പിടിച്ചു താഴേക്ക് തള്ളിയിടുകയുമായിരുന്നു.കെട്ടിടത്തിൻറെ മുകളിൽ നിന്നും വീണ അമിതിനെ ഗുരുതരാവസ്ഥയിൽ എംഎംജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ ദിവസം ഭാര്യ ടെറസിലേക്ക് എത്തുമ്പോൾ ഭർത്താവ് അമിത് മൊബെൽ ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിൽ സംശയം തോന്നിയ പൂജ ഭർത്താവുമായി തർക്കിക്കുകയും പിന്നീട് താഴേക്ക് തള്ളിയിടുകയുമായിരുന്നു. കെട്ടിടത്തിൻറെ മുകളിൽ നിന്നും അമിത് 12 അടി താഴ്ചയിലേക്കാണ് വീണത്. ഇവർക്ക് മൂന്ന് മക്കളുണ്ട്.
Leave a Reply