Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ടെക്‌സസ് : ഭര്‍ത്താവനെ കൊലപ്പെടുത്തി സ്വന്തം വീട്ടുമുറ്റത്ത് മറവുചെയ്ത 62 കാരിയായ ഭാര്യയെ പോലീസ് അറസ്റ്റുചെയ്തു.മൂന്നു വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ കാണാതായ റോബിന്‍സണിന്റെ മൃതദേഹ അവശിഷ്ടങ്ങളാണ് വീടിന്റെ മുന്‍വശത്ത് മറവുചെയ്ത നിലയില്‍ കണ്ടെത്തിയത്.ജൂണ്‍ 16 മുതല്‍ കാണാതായ റോബിന്‍സണിനെ കാണാതായത്.തന്റെ ഭര്‍ത്താവ് മറ്റൊരു യുവതിയുമായി വീടുവിട്ടുപോയതാണെന്നായിരുന്നു ഭാര്യ നിയോള അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്.അതേസമയം, വീടുവിട്ടുപോകുമ്പോള്‍ സ്വന്തം കാറോ, സ്വകാര്യ വസ്തുക്കളോ പണമോ, മോട്ടോര്‍ സൈക്കിളോ എടുക്കാതെ പോയതെന്താണെന്നതായിരുന്നു അന്വേഷസംഘത്തെ കുരുക്കിയത്.റോബിന്‍സണിന്റെ 62 കാരിയായ ഭാര്യയെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ ചോദ്യചെയ്യാനായി പോലീസ് കസ്റ്റഡിയില്‍ എടുത്തു.വീടും പറമ്പും അന്വേഷണ പരിധിയില്‍ ലഭിക്കുന്നതിന് കോടതി നല്‍കിയ വാറണ്ടുമായി നിയോളയുടെ വീട്ടുമുറ്റത്തെത്തി പരിശോധിച്ചപ്പോള്‍ റോബിന്‍സണിന്റെ മറവുചെയ്ത മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി ജൂലൈ 16 ന് കോടതിയില്‍ ഹാജരാക്കി.ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി ബാറില്‍ മദ്യപിക്കുവാന്‍ പോയതാണ് നിയോളയെ പ്രകോപിപ്പിച്ചതും കൊലപാതകത്തില്‍ കലാശിച്ചതും. ടറന്റ് കൗണ്ടി കോടതി 150,000 ഡോളറിന്റെ ജാമ്യം അനുവദിച്ചുവെങ്കിലും അറ്റോര്‍ണി ഹാജരാകാത്തതിനാല്‍ ജയിലില്‍ അടച്ചു.
Leave a Reply