Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്യോംങ്യാംഗ് :ഉത്തരകൊറിയന്‍ ഭരണാധികാരി കിംഗ് ജോംഗ് ഉന്നിന്റെ മുന്‍ കാമുകിയെ
നീലച്ചിത്രത്തില്‍ അഭിനയിച്ചു എന്ന കാരണത്താൽ സൈന്യം വെടിവെച്ചുകൊന്നതായി റിപ്പോര്‍ട്ട്.കുടുംബാംഗങ്ങളുടെയും, ബന്ധുക്കളുടെയും മുന്നില്‍ വച്ചാണ് കൊറിയന്‍ സൈനിക സ്ക്വാഡ് പ്രമുഖ ഗായിക കൂടിയായ ഹ്യോന്‍ സോങ്ങിനെ വെടിവച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഹ്യോങ്ങിനെ അറസ്റ്റ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് കൊല. ഇവര്‍ക്കൊപ്പം പ്രമുഖ ഗായക സംഘത്തിലെ 11 പേരെക്കൂടി ഫയറിങ് സ്ക്വാഡ് വധിച്ചതായും ദക്ഷിണ കൊറിയയിലെ പ്രമുഖ പത്രം ചോസുന്‍ ഇല്‍ബോ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇവർക്കെതിരെ അശ്ലീല വീഡിയോ രഹസ്യമായി ചൈനയിലേക്ക് കടത്തിയതായും ആരോപണമുണ്ട്.ആഗസ്റ്റ് 17 നാണ് വാംഗ്ജെസാന്‍ ഗായകസംഘത്തിലെ ഗായകരും, നര്‍ത്തകരും, സംഗീതസംവിധായകര്‍ ഉള്‍പ്പെടെ 11 പേര്‍ക്കൊപ്പം ഹ്യോങ്ങിനെയും അറസ്റ്റ് ചെയ്തത്. തുടർന്ന് ആഗസ്റ്റ് 20 ന് കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ച് യന്ത്രത്തോക്കുകള്‍ ഉപയോഗിച്ച് വെടിവെച്ചു ശിക്ഷ നടപ്പാക്കുകയായിരുന്നു.
Leave a Reply