Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2024 10:56 pm

Menu

Published on December 19, 2014 at 5:57 pm

കിം കർദാഷ്യാനെ പോലെയാകാൻ ബ്രിട്ടീഷ് യുവാവ് ചെലവഴിച്ചത് 94 ലക്ഷം രൂപ..!!

kim-kardashian-fan-jordan-james-parke-spent-150000-on-cosmetic-surgery-to-look-like-idol

മാഞ്ചസ്റ്റർ: അമേരിക്കൻ ടെലിവിഷൻ റിയാലിറ്റി താരം കിം കർദാഷ്യാനെ പോലെയാകാൻ  94 ലക്ഷം രൂപയാണ് ബ്രിട്ടീഷ് യുവാവ്  ചെലവഴിച്ചത്. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ സ്വദേശിയായ ജോർഡൻ ജെയിംസ് പാർക്കാണ് ആരാധന മൂത്ത് സ്വന്തം രൂപം മാറ്റിയത്. ഒറ്റ നോട്ടത്തിൽ കിം കർദാഷ്യാനാണെന്ന് തോന്നിക്കും വിധമായിരുന്നു    പാർക്കിൻറെ രൂപമാറ്റം. ർമ്മത്തിന്റെ ചുളിവുകളും മറ്റും മാറ്റാനുള്ള ബോടോക്‌സ് പ്രൊസീജറാണ് ആദ്യം പരീക്ഷിച്ചത്. പിന്നീട് ശസ്ത്രക്രിയ വഴി ചുണ്ടുകൾ മാറ്റിവെച്ചു. ലേസർ ഉപയോഗിച്ച് മുടി മുഴുവനായി നീക്കം ചെയ്തു. പുരികങ്ങളുടെ സ്ഥാനത്ത് ടാറ്റുവും ഉറപ്പിച്ചു. അടുത്തതായി മൂക്കിന്റെ പണിയിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് ജോർഡൻ.വസ്ത്രത്തിന്റെ കാര്യത്തിലും ജോർഡൻ യാതൊരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. ഒറ്റ നോട്ടത്തിൽ കിം കർദാഷ്യാൻ തന്നെയാണോ ഇതെന്ന് സംശയിക്കുന്ന വിധത്തിലാണ് ജോർഡന്റെ ഇപ്പോഴത്തെ രൂപം. 94 ലക്ഷം രൂപയാണ് ഇതുവരെ ചെലവാക്കിയത്. ഇനിയും കൂടുതൽ തുക വേണ്ടിവരുമെന്നാണ് ജോർഡൻ പറയുന്നത്.


Loading...

Leave a Reply

Your email address will not be published.

More News