Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 12:09 pm

Menu

Published on September 16, 2018 at 1:00 pm

നവജാത ശിശുവിന്റെ പൊക്കിൾ കൊടി സൂക്ഷിക്കേണ്ടതെല്ലാം..

know-about-umbilical-cord-care

നിങ്ങളുടെ കുഞ്ഞ് പിറന്നതിനു ശേഷം, നേഴ്സ് നിങ്ങളെ കുഞ്ഞുമായി ബന്ധിപ്പിക്കുന്ന പൊക്കിൾ കോടി മുറിക്കുന്നതാണ് . ഇങ്ങനെ ചെയ്തതിനു ശേഷം ബാക്കി നിൽക്കുന്ന 2 സെന്റീമീറ്റർ മുതൽ 3 സെന്റീമീറ്റർ വരെ നീളമുള്ള പൊക്കിൾത്തണ്ടു അണുബാധ ഏൽക്കാതെ സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ് . എപ്പോഴും അത് വൃത്തിയാക്കുകയും അത് പൂർണമായും കരിയുന്നത് വരെ ശ്രദ്ധ പുലർത്തുകയും വേണം

*വൃത്തിയിൽ സൂക്ഷിക്കുക

നിങ്ങളുടെ കുഞ്ഞിൻറെ പൊക്കിള്‍ത്തണ്ട്‌ വൃത്തിയിൽ സൂക്ഷിക്കേണ്ടതുണ്ട്. അതിനു ചെറിയ വെയിൽ കൊള്ളിക്കുന്നത് ഉത്തമമാണ്,വെയിലിട്ടാൽ അണുബാധ എല്ക്കുന്നത് തടയാൻ സാധിക്കും . കുഞ്ഞിന്റെ വസ്ത്രം മാറ്റി കൊടുക്കുന്നതിനു മുൻപ് നിങ്ങൾ കൈ കഴുകുക , പൊക്കിള്‍ത്തണ്ട്‌ തൊടുമ്പോൾ കൈ വൃത്തിയുണ്ടെന്നു ഉറപ്പു വരുത്തുക . കുഞ്ഞിന് തിരഞ്ഞെടുക്കുന്ന വസ്ത്രം ഇറുകിയതാകരുത് .

*കുഞ്ഞിനെ കുളിപ്പിക്കുമ്പോൾ

പൊക്കിള്‍ത്തണ്ടിൽ കാറ്റു തട്ടുന്നുണ്ടെന്നു ഉറപ്പു വരുത്തേണ്ടതാണ് . എങ്കിലേ അത് പെട്ടന്ന് കരിയുകയുള്ളൂ. കുഞ്ഞിനെ കുളിപ്പിക്കുമ്പോൾ പൊക്കിൾതണ്ടു വൃത്തിയാക്കാവുന്നതാണ് . ഇടയ്ക്കിടെ ചെറിയ ചൂട് വെള്ളത്തിൽ കഴുകുകയോ , ബേബി ബാത്ത് ലോഷനുകൾ ഉപയോഗിച്ച് തുടയ്ക്കുകയോ ചെയ്യാം .

*ശ്രദ്ധിക്കേണ്ടത്‌

എപ്പോഴും ഈർപ്പം നിന്നാൽ അത് ഉണങ്ങുകയില്ല. ഈർപ്പം തട്ടാതെ സൂക്ഷിക്കുക . ഉണങ്ങിയ തുണി കൊണ്ട് ഇടയ്ക്കിടെ തുടയ്ക്കുക . കുഞ്ഞിന്റെ നാപ്പി എപ്പോഴും വയറിനു താഴെയായി ധരിപ്പിക്കുക. ഇല്ലെങ്കിൽ നാപ്പി പൊക്കിൾ തണ്ടിൽ തട്ടുകയും മുറിവുണ്ടാകാൻ സാധ്യതയും ഉണ്ടാകുന്നു .

*ആൻറിസെപ്റ്റിക് മരുന്ന്

പൊക്കിള്‍ത്തണ്ടില്‍ ആൻറിസെപ്റ്റിക് മരുന്ന് ഉപയോഗിക്കേണ്ട ആവശ്യമില്ല. ആന്റിസെപ്റ്റിക്സുകൾ ഉപയോഗിക്കുന്നതിലൂടെ കരിയാൻ കൂടുതൽ സമയം എടുക്കും എന്നാണ് പറയുന്നത് . സമയമാകാതെ ആണ് നിങ്ങൾ കുഞ്ഞിനെ പ്രസവിച്ചതെങ്കിൽ , പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഈർപ്പം ഒട്ടും പൊക്കിൾ തണ്ടിൽ ഉണ്ടാകാൻ പാടില്ല. പൊക്കിള്‍ത്തണ്ട്‌ ഉണങ്ങാൻ വേണ്ടിയാണിത്. അതിനു വേണ്ടി കുഞ്ഞിനെ കുളിപ്പിച്ചില്ലെങ്കിലും പ്രശ്നമാകുന്നില്ല.ആരോഗ്യവാനായിരിക്കുക എന്നതാണ് പ്രധാനം .

*ഡോക്ടർ നൽകുന്ന നിർദ്ദേശങ്ങൾ

മാസം തികയാതെ പ്രസവിച്ച കുഞ്ഞ്‌ പൂർണതയെത്തി പ്രസവിച്ച കുഞ്ഞിൽ നിന്നും തികച്ചും വ്യത്യസ്തനാണ് . പ്രതിരോധശേഷി ആർജിക്കാൻ കുഞ്ഞ് സമയമെടുക്കും. കുഞ്ഞിന്റെ ആരോഗ്യത്തിനായി ഡോക്ടർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക

*പൊക്കിൾ സാധാരണ നിലയിലേക്ക് മാറാൻ

പൊക്കിള്‍ത്തണ്ട് ഉണങ്ങിയതിനു ​​ശേഷം ചെറിയ മുറിവുണ്ടാകും. ഇത് പത്തു ദിവസത്തിനുള്ളിൽ പൂർണമായും മാറും . പൊക്കിളിന്റെ ഭാഗത്തു ചെറിയ രക്തം കണ്ടേക്കാം . ഇത് വളരെ സാധാരണമാണ്. പതുക്കെ ഈ മുറിവ് പൊക്കിൾ ആയി മാറുന്നു .

*സുഖപ്പെടാൻ

നിങ്ങളുടെ കുഞ്ഞിന്റെ പൊക്കിള്‍ത്തണ്ട് സുഖപ്പെടാൻ 10 ദിവസത്തിൽ കൂടുതൽ സമയമെടുക്കും. ചിലപ്പോൾ മുറിവിൽ ചെറിയ മാംസം കണ്ടെന്നു വരാം. ഇത് കണ്ടു ആശങ്കപ്പെടേണ്ടതില്ല . ഈ മുറിവ് പെട്ടെന്നുതന്നെ അപ്രത്യക്ഷമാവും. എങ്കിലും , പൊക്കിൾ തണ്ടിൽ ഉള്ള മാംസം ശുദ്ധിയുള്ളതാണെങ്കിലും, പോക്കിൽത്തണ്ടു പരിശോധിക്കാൻ ഡോക്ടറെ സമീപിക്കുക,സ്വയം ചെയ്യുകയോ ,സന്ദർശകരെ കൊണ്ട് ചെയ്യിക്കുകയോ അരുത് .

*പ്രകൃതിദത്തമായ രീതിയിൽ വൃത്തിയാക്കാം

നവജാത ശിശുവിന്റെ പൊക്കിള്‍ത്തണ്ട് സംരക്ഷണത്തിനുവേണ്ടി പലപ്പോഴും മദ്യം ഉപയോഗിക്കാറുണ്ടെങ്കിലും സയൻസ് അത് പിന്തുണയില്ല. രോഗബാധ തടയുന്നതിനും ബാക്ടീരിയയെ കൊല്ലുവാനും മദ്യം സഹായിക്കും എന്നാണ് വാദം

*മറ്റു മാർഗ്ഗങ്ങൾ

വെള്ളം ആണ് ഏറ്റവും വലിയ ഔഷധം . ചെറിയ ചൂടുവെള്ളത്തിൽ പൊക്കിള്‍ത്തണ്ട് കഴുകുക. മുലപ്പാൽ പോഷക ഗുണങ്ങളാൽ സമ്പന്നമാണ് . , ആന്റിബോഡികൾ, ആൻറി ബാക്ടീരിയൽ ഘടകങ്ങളാൽ മുലപ്പാൽ സമ്പുഷ്ടമാണ് . അണുബാധ എല്കാതിരിക്കാൻ പോക്കിൽത്തണ്ടു മുലപ്പാലിൽ മുക്കി വെക്കുക. കൂടാതെ റോസ്മേരി പൊടി , കുഞ്ഞിന്റെ പൊക്കിൾതണ്ടിൽ വിതറുക. വൈറസ്ബാധ തടയുന്നതിന് ഇത് സഹായിക്കും .

*എത്രനാൾ കുഞ്ഞിന് പൊക്കിള്‍ത്തണ്ട് ഉണ്ടാകും

നിങ്ങളുടെ കുഞ്ഞിന്റെ പൊക്കിള്‍ത്തണ്ട് പിറന്ന അഞ്ചു ദിവസത്തിനും പതിനഞ്ചു ദിവസത്തിനുമിടയിൽ എപ്പോൾ വേണമെങ്കിലും കരിഞ്ഞുപോകും . സാധാരണയായി ഒരാഴ്ചകൊണ്ട് കരിഞ്ഞു പോകേണ്ടതാണ് . പൊക്കിൾ കൊടി മുറിച്ച ഉടനെ ഹോസ്പിറ്റലിൽ നിന്നും നേഴ്സ് ഒരു പ്ലാസ്റ്റിക് ക്ലിപ്പോ , ചെറിയ നൂലോ തന്നിട്ടുണ്ടാകാം . പൊക്കിള്‍ത്തണ്ട് ഉണങ്ങി കഴിഞ്ഞാൽ ഇത് ഒഴിവാക്കണം. പൊക്കിള്‍ത്തണ്ട് ചിലപ്പോൾ നിറം മാറി മഞ്ഞ നിറമോ തവിട്ടുനിറമോ കറുത്തനിറമോ ആകും. പൊക്കിള്‍ത്തണ്ട് സ്വാഭാവികമായി കരിഞ്ഞു പോകാൻ അനുവദിക്കുക. ഒരിക്കലും വലിച്ചെടുക്കരുത് .

Loading...

Leave a Reply

Your email address will not be published.

More News