Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 25, 2024 1:00 am

Menu

Published on October 29, 2014 at 10:43 am

വിവാഹം കഴിക്കുന്നതിന് മുമ്പ് സ്ത്രീയും പുരുഷനും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

know-before-marriage

കുടുംബം എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാകുന്നത്‌ വിവാഹത്തിലൂടെയാണ്‌. വിവാഹം എന്നത് വെറുമൊരു ചടങ്ങ് മാത്രമല്ല. വിവാഹശേഷം ദമ്പതികൾക്ക് അന്നുവരെയില്ലാതിരുന്ന ചില ചുമതലകൾ വന്നു ചേരും. പ്രത്യേകിച്ച് പെണ്‍കുട്ടികൾക്ക്.മുന്നോട്ടുള്ള ജീവിതയാത്രയില്‍ പരസ്‌പരം താങ്ങും തണലുമായി കഴിയേണ്ടവരാണിവർ.പാശ്‌ചാത്യ നാടുകളില്‍ വിവാഹം കഴിക്കാതെ ആണിനും പെണ്ണിനും ഒന്നിച്ചു താമസിക്കാമെങ്കിലും നമ്മുടെ നാട്ടില്‍ അതിനു സാധ്യത വളരെ കുറവാണ്‌. കാരണം ഇവിടെ വിവാഹം ഒരു സംസ്‌കാരത്തിന്റെ പ്രതീകം കൂടിയാണ്‌. സമൂഹത്തിന്റെ അംഗീകാരമാണത്‌. രണ്ടു കുടുംബങ്ങളെ വിളക്കിച്ചേര്‍ക്കു സുപ്രധാന ഘടകമാണ് വിവാഹം. വിവാഹത്തിന് മുമ്പ് സ്ത്രീയും പുരുഷനും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

know before Marriage1

1. വിവാഹിതരാകുന്ന സ്ത്രീയും പുരുഷനും പരസ്പരം ഇണക്കവും പൊരുത്തവുമുള്ളവരായിരിക്കണം.
2.ശാരീരികവും മാനസികവുമായി ഐക്യപ്പെടാനും പരസ്പരം അറിയാനും അടുക്കാനും മറക്കാനും പൊറുക്കാനും കഴിയുന്നവരായിരിക്കണം ദമ്പതിമാർ.

know before Marriage2

3. ഒരു പുരുഷൻ ഭാര്യയിൽ നിന്നും ആഗ്രഹിക്കുന്നത് സ്നേഹത്തേക്കാളുപരി ബഹുമാനവും ആദരവുമാണ്. എന്നാൽ സ്ത്രീ പുരുഷനിൽ നിന്നും ആഗ്രഹിക്കുന്നത് സ്നേഹമാണ്.
4. ദാമ്പത്യജീവിതത്തില്‍ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ് ലൈംഗിക ബന്ധം. ഇതിന്റെ നിര്‍വഹണത്തിന് വിവാഹമല്ലാതെ മറ്റു വഴികളില്ല. അതുകൂടാതെ വധൂവരന്‍മാര്‍ക്കിടയില്‍ ലൈംഗികബന്ധങ്ങളുടെ ഏറ്റവും ഉത്തമവും സംതൃപ്തവുമായ അനുഭവങ്ങളുടെതായിരിക്കണം. നിര്‍ബന്ധമോ പീഡാനുഭവങ്ങളോ ഇല്ലാതെ പരസ്പരം ലൈംഗിക ബന്ധങ്ങളിലേര്‍പ്പെടുക.

know before Marriage3

5.ലൈംഗികനിര്‍വൃതി, സന്താനോല്‍പാദനം, മനഃശാന്തി, ചാരിത്യ്രസംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങളാണ് വിവാഹത്തിനു പിന്നിലുള്ള ലക്ഷ്യം.
6.വധൂവരന്‍മാര്‍ക്കിടയില്‍ ലൈംഗികബന്ധങ്ങളുടെ ഏറ്റവും ഉത്തമവും സംതൃപ്തവുമായ അനുഭവങ്ങളുടെതായിരിക്കണം.

Loading...

Leave a Reply

Your email address will not be published.

More News