Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി :തൻറെ മോഷണത്തെ തടസപ്പെടുത്തിയ നായയുടെ മുഖത്ത് മോഷ്ടാവ് ആസിഡ് ഒഴിച്ചു.ഇയാളുടെ സമീപത്തു തന്നെയുള്ള വീട്ടിലായിരുന്നു മോഷണം നടത്താൻ ശ്രമിച്ചത്.മോഷ്ടാവിനെ കണ്ട ഉടനെ ആ വീട്ടിലുണ്ടായിരുന്ന പോമറേനിയൻ നായ കുരച്ച് ബഹളമുണ്ടാക്കിയപ്പോൾ വീട്ടുകാർ ഉണർന്നു.ഉടനെ അയാൾ അവിടെ നിന്നും രക്ഷപ്പെട്ടു.തിരിച്ച് വീട്ടിലെത്തിയ ഇയാൾ അല്പസമയം കഴിഞ്ഞ് വീണ്ടും ആ വീട്ടിലെത്തി ഉറങ്ങിക്കിടന്ന നായയുടെ മുഖത്ത് ആസിഡൊഴിക്കുകയായിരുന്നു.പൊള്ളലേറ്റ നായയുടെ ശബ്ദം കേട്ട് വീട്ടുകാർ എത്തിയപ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടു.നായയുടെ ദേഹമാസകലം പൊള്ളുകയും ഒരു കണ്ണിൻറെ കാഴ്ച നഷടമാകുകയും ചെയ്തിട്ടുണ്ട്.വീട്ടുകാർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ അയൽവാസിയായ 67 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
Leave a Reply