Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: കൊച്ചി മെട്രയ്ക്ക് പേരിടാന്‍ കെഎംആര്‍എല്‍ ഒരുക്കിയ മത്സരത്തില്‍ കുമ്മനത്തെ ട്രോളിയ സംഭവത്തില്‍ സാക്ഷാല്‍ കുമ്മനം രാജശേഖരന്‍ തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ‘തുല്യനിന്ദ സ്തുതിര്‍മൗനി, നിന്ദിക്കുന്നവരോടും സ്തുതിക്കുന്നവരോടും ഒരേ മനോഭാവം വെച്ചുപുലര്‍ത്തണമെന്നാണ് ഗീതാകാരന്‍ പറയുന്നത്’. എന്നാണു കുമ്മനം പ്രതികരിച്ചത്.’എന്ത് ചെയ്താലും എന്റെ ആന്തരിക മനോനിലക്ക് മാറ്റമില്ല. എല്ലാം കൗതുകത്തോടെ ഞാന്‍ നോക്കിക്കാണുകയാണ്. ആരോടും പ്രയാസമില്ല, സന്തോഷവുമില്ല.’ കുമ്മനം കൂട്ടിച്ചേര്‍ത്തു.
കൊച്ചി മെട്രോ റെയിലിന്റെ ഒഫീഷ്യല്‍ ഫേസ്ബുക് പേജില്‍ മെട്രോയുടെ ഭാഗ്യചിഹ്നമായ കുഞ്ഞനാനയ്ക്ക് ഒരു പേര് കണ്ടെത്താനായി ഒരു മത്സരം സംഘടിപ്പിച്ചപ്പോളാണ് രസകരമായ പല സംഭവ വികാസങ്ങളും അരങ്ങേറിയത്.’അപ്പു, തൊപ്പി, കുട്ടന്‍ ഈ പേരൊന്നും വേണ്ട. അതൊന്നും സ്റ്റാറ്റസിന് ചേരില്ല. നല്ല കൂള്‍’ ആയൊരു പേര് ആര്‍ക്ക് വേണമെങ്കിലും പേര് നിര്‍ദ്ദേശിക്കാം’- ഇതായിരുന്നു പരസ്യം.
പേരുകള്‍ കമന്റ് ആയി ഇടാം. ഏറ്റവും കൂടുതല്‍ ലൈക് കിട്ടുന്ന 3 കമന്റുകളില്‍ നിന്നും ഒരെണ്ണം തിരഞ്ഞെടുക്കും എന്നായിരുന്നു പോസ്റ്റ്. ഇതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ലൈക് ചെയ്ത കമന്റുകളില്‍ ഒന്ന് ‘കുമ്മന്‍’ ആയിരുന്നു. ഏറെ രസകരമായ ഈ കമന്റിന്റെ ഒപ്പം തന്നെ ‘അശ്വതി, അച്ചു’ എന്നിങ്ങനെ ‘അപ്പു, തൊപ്പി, കുട്ടന്‍ ഈ പേരൊന്നും വേണ്ട’ എന്ന പോസ്റ്റ് തലക്കെട്ടിനെ കളിയാക്കുന്ന രീതിയിലുള്ള പേരുമുണ്ടായിരുന്നു.
ആളുകള്‍ കമന്റ് സംഭവം തമാശയായി ഇട്ടതായണെങ്കിലും വ്യക്തികളെ തരംതാഴ്ത്തുന്ന രീതിയിലുള്ള കമന്റുകള്‍ വന്നതോടെ മത്സരത്തിന്റെ നിയമം അധികൃതര്‍ക്ക് മാറ്റേണ്ടി വന്നു പിന്നീട്. അത് സംബന്ധിച്ച് പോസ്റ്റില്‍ വിവരിക്കുകയും ചെയ്തു. ഈയവസരത്തിലാണ് തന്നെ ട്രോളി പോസ്ടിട്ടവര്‍ക്ക് മറുപടിയുമായി കുമ്മനം തന്നെ രംഗത്തു വന്നിത്.
Leave a Reply