Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലപ്പുഴ: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴയില്‍ നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനമാണ് കോടിയേരിയെ നേതാവായി തിരഞ്ഞെടുത്തത്. 87 അംഗ പുതിയ സംസ്ഥാന കമ്മിറ്റിക്കും പാര്‍ട്ടി അംഗീകാരം നല്‍കി.നിലവിലുള്ള സമിതിയില്‍നിന്ന് ഒമ്പത് പേരെ ഒഴിവാക്കിയും 15 പേരെ പുതുതായി ഉള്‍പ്പെടുത്തിയുമാണ് പുതിയ സംസ്ഥാന സമിതിയെ സമ്മേളനം തെരഞ്ഞെടുത്തത്. എന്‍.എന്‍ കൃഷ്ണദാസ്, ഡോ. കെ ശിവദാസന്‍, സജി ചെറിയാന്‍, പി.മോഹനന്‍, വി.എന്‍ വാസവന്‍, കെ.സി ഉദയഭാനു, പി.നന്ദകുമാര്‍ തുടങ്ങിയവരെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്. പാലോളി മുഹമ്മദ് കുട്ടി, എം എം ലോറന്‍സ്, ടി ശിവദാസ മേനോന്‍ എന്നിവരെ പ്രായാധിക്യം മൂലം ഒഴിവാക്കി.വിദ്യാർഥി രാഷ്ട്രിയ പ്രവർത്തനത്തിലൂടെ കോടിയേരി ബാലകൃഷ്ണൻ രാഷ്ട്രീയത്തിലെത്തുന്നത്. എസ്.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് 16 മാസത്തോളം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. 1982, 1987, 2001, 2006 എന്നീ വർഷങ്ങളിൽ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2008 ഏപ്രിൽ 3ന് കോയമ്പത്തൂരിൽ വച്ച് നടന്ന പാർട്ടി കോൺഗ്രസിൽ കോടിയേരി പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും പാർലമെന്ററി പാർട്ടി ഉപാദ്ധ്യക്ഷനുമാണ്. 2006 മുതൽ 2011 വരെ കേരളത്തിലെ ആഭ്യന്തര, ടൂറിസം മന്ത്രിയായി പ്രവർത്തിച്ചു. ഇപ്പോഴത്തെ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവാണ്.
Leave a Reply