Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 20, 2026 1:17 am

Menu

Published on August 14, 2014 at 5:33 pm

പ്രിയ സുഹൃത്ത് റോബിന്‍ വില്യംസിന്റെ മരണവാർത്തയറിഞ്ഞ് കണ്ണീര്‍പൊഴിച്ച് ഗൊറില്ല..!!

koko-the-gorilla-hit-hard-by-her-friend-robin-williamss-death

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും ബുദ്ധിമതിയായ ആള്‍കുരങ്ങെന്ന് അറിയപ്പെടുന്ന കോകോ റോബിന്‍ തന്റെ പ്രിയ സുഹൃത്തിന്റെ ചരമ വാര്‍ത്ത അറിഞ്ഞതു മുതല്‍ ദുഖിതയാണ്.വിഖ്യാത ഹോളിവുഡ് താരം റോബിന്‍ വില്യംസിന്റെ മരണവാര്‍ത്ത അറിഞ്ഞതു മുതലാണ് ഗ്ലോറില്ലയെ  ദുഖിതയായി കാണാപ്പെട്ടത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.അത്രമേല്‍ അടുത്തതായിരുന്നു ഇരുവരും തമ്മിലുള്ള ചങ്ങാത്തം. കാലിഫോര്‍ണിയയിലെ ഗൊറില്ലാ ഫൗണ്ടേഷനില്‍ ഡോക്ടര്‍ ദമ്പതിമാരായ പാറ്റേര്‍സണ്‍, കോഹന്‍ എന്നിവരുടെ പരിചരണത്തിലാണ് കോകോ കഴിയുന്നത്. വില്യംസിന്റെ ചരമ വാര്‍ത്ത അറിയിച്ചുകൊണ്ടുള്ള ഫോണ്‍ വിളികള്‍ കേട്ട് പാര്‍ക്കിലെ മറ്റു ഗൊറില്ലകള്‍കൊപ്പം കഴിയുകയായിരുന്ന കോകോ എന്തുപറ്റിയെന്ന മുഖ ഭാവത്തോടെ ഡോക്ടര്‍ ദമ്പതികളെ സമീപിക്കുകയായിരുന്നു. പ്രിയ സുഹൃത്ത് റോബിന്‍ വില്യംസ് മരിച്ചെന്ന് ഇവര്‍ കോകോയെ അറിയിച്ചതോടെ ദുഖിതയായി ഇറങ്ങിപ്പോയ കോകോയെ പിന്നീട് തന്റെ മുറിയില്‍ തലകുനിച്ച് ചുണ്ടുകള്‍ വിറച്ച് ഇരിക്കുന്ന തരത്തിലാണ് കാണപ്പെട്ടത്.  2001ലാണ് റോബിനും കോകോയെ സൗഹൃദത്തിലാകുന്നത്. കോകോയുടെ കൂട്ടുകാരന്‍ മൈക്കിള്‍ ഗൊറില്ല മരണപ്പെട്ടതിന് ശേഷം ദുഃഖത്തിലായിരുന്ന കോകോയെ ചിരിപ്പിച്ച് വീണ്ടും സജീവമാക്കിയത് വില്യംസായിരുന്നു.

robin

gorilla sad

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33