Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 10:49 am

Menu

Published on May 4, 2013 at 6:21 am

കൊല്‍ക്കത്തയ്ക്ക് ലക്ഷ്യം 133 റണ്‍

kolakata-knight-riders-aim-to-133-runs

കൊല്‍ക്കത്ത: ഐപിഎല്‍ ക്രിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ജയിക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 133 റണ്‍ വേണം. ടോസ് നേടി ആദ്യം ബാറ്റ്ചെയ്ത രാജസ്ഥാന്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്ണെടുത്തു. ഈഡന്‍ ഗാര്‍ഡന്‍സിലെ വേഗം കുറഞ്ഞ പിച്ചില്‍ രാജസ്ഥാന് കാലിടറിയപ്പോള്‍ മലയാളിതാരം സഞ്ജു വി സാംസന്റെ (36 പന്തില്‍ 40) പക്വതയാര്‍ന്ന ഇന്നിങ്സായിരുന്നു അവര്‍ക്കു തുണയായത്. മൂന്നാമനായി ബാറ്റിങ്ങിനിറങ്ങിയ സഞ്ജു, കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ കാഴ്ചവച്ച ബാറ്റിങ് പ്രകടനം ഒരിക്കല്‍ക്കൂടി പുറത്തെടുത്തു. സഞ്ജു ഇറങ്ങുമ്പോള്‍ രാജസ്ഥാന്‍ 4.3 ഓവറില്‍ രണ്ടിന് 27 റണ്ണെന്ന നിലയിലായിരുന്നു. ഓപ്പണര്‍ അജിന്‍ക്യ രഹാനെയെയും (10 പന്തില്‍ 6) സ്ഥാനക്കയറ്റം കിട്ടിയ ജയിംസ് ഫൗള്‍ക്നറെയും (4 പന്തില്‍ 1) ആയിരുന്നു അവര്‍ക്കു നഷ്ടമായത്. ആദ്യ എട്ടു പന്തില്‍ അഞ്ചു റണ്‍ മാത്രം നേടിയ സഞ്ജു, ജാക് കാലിസിനെ ബൗണ്ടറിയടിച്ച് തുടക്കംകുറിച്ചു. തൊട്ടുപിന്നാലെ ഇക്ബാല്‍ അബ്ദുള്ളയെ കളത്തിനു പുറത്തേക്കും പായിച്ചു. മൂന്നാം വിക്കറ്റില്‍ ഷെയ്ന്‍ വാട്സണുമായി (35 പന്തില്‍ 35) ചേര്‍ന്ന് രാജസ്ഥാന്‍ ഇന്നിങ്സിനെ ഈ പതിനെട്ടുകാരന്‍ മുന്നോട്ടുനയിച്ചു. വാട്സണ്‍ സുനില്‍ നരൈന്റെ പന്തില്‍ കുരുങ്ങി മടങ്ങിയതോടെ രാജസ്ഥാന്‍ പതറി. ദിശാന്ത് യാഗ്നിക് (6 പന്തില്‍ 10), ഒവൈസ് ഷാ (22 പന്തില്‍ 24) എന്നിവര്‍ക്ക് റണ്‍റേറ്റ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ വിക്കറ്റ്കീപ്പര്‍ മന്‍വിന്ദര്‍ ബിസ്ല സഞ്ജുവിന്റെ അനായാസ ക്യാച്ച് വിട്ടുകളഞ്ഞു. ഇതു മുതലാക്കാന്‍ പക്ഷേ, ഈ വലങ്കയ്യനായില്ല. രജത് ഭാട്ടിയയുടെ പന്തില്‍ കൂറ്റനടിക്കു മുതിര്‍ന്ന സഞ്ജു കാലിസിന്റെ കയ്യിലൊതുങ്ങി.

Loading...

Leave a Reply

Your email address will not be published.

More News