Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രമുഖ നടനും മിമിക്രി താരവുമായിരുന്ന അബിയുടെ മരണം ഞെട്ടലോടെയാണ് കേരളം കേട്ടത്. അബി തങ്ങളെപ്പോലുള്ള കലാകാരന്‍മാര്‍ക്ക് പ്രചോദനമായിരുന്നുവെന്ന് അബിയുടെ സുഹൃത്തും നടനും മിമിക്രി താരവുമായ കൂട്ടിക്കല്‍ ജയചന്ദ്രന്‍ പറയുന്നു.
ജീവിക്കുമ്പോള്‍ അംഗീകരിക്കാതെ, ജീവന്‍ പോയെന്ന് ഉറപ്പാകുമ്പോള്‍ ചിലര്‍ മഹത്വം വിളമ്പുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമാ മോഹവുമായി, താനൊക്കെ എങ്ങനെ സിനിമയിലെത്താന്‍ എന്ന് നിരാശപ്പെട്ട് നടക്കുന്ന കാലത്ത് മമ്മൂട്ടിയുടെ രൂപം ഗംഭീരമായി അനുകരിച്ച് നില്‍ക്കുന്ന ഒരാളെ പത്രത്തില്‍ കണ്ടു. അത് മിമിക്രിയിലേക്കുളള പ്രചോദനമായി. പിന്നെ അയാള്‍ അടുത്ത കൂട്ടുകാരനായി, ഒരുപാട് വേദികളില്‍ ഒന്നിച്ചു! ഒടുവില്‍, ഒറ്റയ്ക്കാക്കി അവന്‍ മാത്രം പോയി… അബി, കൂട്ടിക്കല്‍ ജയചന്ദ്രന്‍ പറഞ്ഞു.
ഇന്ന് രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അബിയുടെ അന്ത്യം. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുന്നതുമായി ബന്ധപ്പെട്ട അസുഖത്തെ തുടര്‍ന്നു ഏറെനാളായി ചികിത്സയിലായിരുന്നു. ഇക്കാരണത്താല്‍ പലപ്പോഴും സിനിമയില്‍ നിന്നും ഷോകളില്‍ നിന്നും അബി വിട്ടു നിന്നിരുന്നു.
മലയാളത്തില്‍ മിമിക്രി കസെറ്റുകള്‍ക്കു സ്വീകാര്യത നല്‍കിയ അബി അന്‍പതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മകന്‍ ഷെയിന്‍ നിഗം അടുത്തിടെയാണ് സിനിമയില്‍ സജീവമായത്. ഹബീബ് അഹമ്മദ് എന്നാണു യാഥാര്‍ഥ പേര്.
Leave a Reply