Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 21, 2024 10:43 pm

Menu

Published on November 12, 2014 at 10:16 am

ചുംബന സമരം കോഴിക്കോട്ടും !

kozhikode-to-host-kiss-in-the-street-to-protest-moral-policing

കോഴിക്കോട്: സദാചാര പോലീസിനെതിരായ പ്രചരണത്തിൻറെ ഭാഗമായി കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ ചുംബന സമരം കോഴിക്കോട്ടും നടത്താനൊരുങ്ങുന്നു. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന ചുംബന സമരത്തിന്റെ അലയൊലികള്‍ അടങ്ങും മുന്‍പേയാണ് സംഘാടകര്‍ കോഴിക്കോടും ചുംബന സമരത്തിന് അരങ്ങൊരുക്കുന്നത്. സദാചാര പോലീസ് അക്രമം നടന്ന കോഴിക്കോട് തന്നെയാണ് പ്രതിഷേധക്കാര്‍ ചുംബന സമരത്തിനായി ഇത്തവണ തെരഞ്ഞെടുത്തിരിക്കുന്നത്. ഡിസംബര്‍ ഏഴിനാണ് ‘കിസ് ഇന്‍ ദി സ്ട്രീറ്റ്’ എന്ന് പേരിട്ടിരിക്കുന്ന സമരം കോഴിക്കോട് നടക്കുക. പല കേന്ദ്രങ്ങളിലായി സമരം നടത്താനാണ് പദ്ധതി. തെരുവുകളിലായിരിക്കും സമരക്കാർ പരസ്യ ചുംബനം നടത്തുക. കൊച്ചിയില്‍ നടന്ന ചുംബന സമരത്തിന് പിന്നില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടായിരുനെന്ന് പോലീസ് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിനാൽ കോഴിക്കോട്ടെ ചുംബന സമരത്തിനെതിരെ പോലീസ് നിരീക്ഷണം കര്‍ശനമാക്കണമെന്നാണ് ആഭ്യന്തരവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News