Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് മലയാള സാഹിത്യത്തിലെ പ്രശസ്ത എഴുത്തുകാരി കെ.ആര്‍ മീരയ്ക്ക്. ആരാച്ചാര്‍ എന്ന നോവലിനാണ് അവാര്‍ഡ്. 25000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മാധ്യമം ആഴ്ചപ്പതിപ്പിലാണ് ആരാച്ചാര്‍ ഖണ്ഡശ: പ്രസിദ്ധീകരിച്ചത്. ‘ആവേ മരിയ’ എന്ന ചെറുകഥക്ക് 2009ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം. ‘ആരാച്ചാരി’ന് 2013ലെ ഓടക്കുഴല്‍ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.ഓര്‍മ്മയുടെ ഞരമ്പ്, മോഹമഞ്ഞ, നേത്രോന്മീലനം, ആവേ മരിയ, ഗില്ലറ്റിന്‍, ആ മരത്തെയും മറന്നു മറന്നു ഞാന്‍, യൂദാസിന്‍്റെ സുവിശേഷം, മീരാസാധു, മാലാഖയുടെ മറുകുകള്‍, മഴയില്‍ പറക്കുന്ന പക്ഷികള്‍ തുടങ്ങിയവയാണ് മറ്റുകൃതികള്‍.
Leave a Reply