Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ഫേസ്ബുക്കില്‍ മുഖ്യമന്ത്രിക്കെതിരെ അഭിപ്രായം പറഞ്ഞതിന് കെ.എസ്.ഇ.ബി കൊട്ടാരക്കര ഓഫിസിലെ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ആര്‍. സുകുവിനെ സസ്പെൻറ് ചെയ്തു. ഇതോടെ ഫേസ്ബുക്കില്‍ അഭിപ്രായം പ്രകടിപ്പിച്ചതിന് സസ്പെന്‍ഷനിലാകുന്ന ഉദ്യോഗസ്ഥരുടെ എണ്ണം മൂന്നായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പം ജോപ്പനും സലിംരാജും നില്‍ക്കുന്ന ചിത്രത്തിനു താഴെ ‘തൊപ്പിവെച്ച കള്ളനും തൊപ്പിവെക്കാത്ത കള്ളന്മാരും’ എന്ന കമന്‍റ് കൊടുത്തതിനാണ് സുകുവിനെതിരെ നടപടിയുണ്ടായത്. കെ.എസ്.ഇ.ബി ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം മേധാവി കൂടിയാണ് ഇദ്ദേഹം. വിവാദമായതിനെത്തുടര്‍ന്ന് ഈ കമന്‍റ് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍തന്നെ പിന്നീട് പിന്‍വലിച്ചു. മുഖ്യമന്ത്രിക്ക് എതിരെ പരാമര്‍ശം നടത്തി, വൈദ്യുതി ബോര്‍ഡിന് ചീത്തപ്പേരുണ്ടാക്കി, ബോര്‍ഡിൻറെ താല്‍പര്യങ്ങള്‍ ഹനിച്ചു എന്നിവയാണ് സുകുവിന്‍െറ മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍.. .,നടപടിയില്‍ ചട്ടം പാലിച്ചില്ലെന്ന് ആക്ഷേപവുമായി പ്രതിപക്ഷ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
Leave a Reply