Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2024 7:18 pm

Menu

Published on December 12, 2014 at 10:44 am

17 ന് കെ.എസ്.ആര്‍.ടി.സി.യില്‍ സൂചനാ പണിമുടക്ക്

ksrtc-employees-plan-stir-on-december-17

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ഭരണ- പ്രതിപക്ഷ യൂണിയനുകള്‍ ഈ മാസം 17 ന് തിരുവനന്തപുരം ജില്ലയില്‍ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു. പെന്‍ഷന്‍, ശമ്പള വിതരണം എന്നിവ മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക് നടത്തുക. അനിശ്ചിതകാല സമരത്തിന് മുന്നോടിയായിട്ടാണ് പണിമുടക്കെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു.പെന്‍ഷന്‍ വിതരണത്തിന് ശാശ്വത പരിഹാരം കാണുക, ശമ്പള വിതരണം കൃത്യമാക്കുക, സര്‍വീസുകള്‍ കാര്യക്ഷമമാക്കുക, വര്‍ക്ക് ഷോപ്പുകളില്‍ കിടക്കുന്ന ബസുകള്‍ പുറത്തിറക്കുക, ജന്റം ബസുകള്‍ നിയന്ത്രിക്കുന്ന അര്‍ബന്‍ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ആസ്ഥാനം തിരുവനന്തപുരമാക്കുക, സ്വകാര്യ മേഖലയില്‍ നിന്നും സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.സര്‍ക്കാര്‍ ഇക്കാര്യങ്ങൾ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് സി.ഐ.ടി.യു അനുകൂല യൂണിയന്‍ അറിയിച്ചിട്ടുണ്ട്. പണിമുടക്കിൽ നിന്നും ശബരിമല സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News