Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി വീണ്ടും പ്രതിസന്ധിയിൽ .ഡീസല്‍ സബ്‌സിഡിക്ക് അര്‍ഹതയില്ലെന്ന സുപ്രീം കോടതി വിധിയാണ് കെ.എസ്.ആര്‍.ടി.സി യെ പ്രതിസന്ധിയിലാക്കിയത്.ലിറ്ററിന് 17.41 രൂപ ഇനി കെ.എസ്.ആര്‍.ടി.സി എണ്ണക്കമ്പനികള്‍ക്ക് അധികമായി നല്‍കണം. ഇതോടെ കോര്‍പ്പറേഷന്റെ പ്രതിമാസ നഷ്ടം 122.6 കോടി രൂപയായി ഉയരും. ഈ സാഹചര്യത്തിൽ കോര്‍പ്പറേഷന്റെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സഹായം തേടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
വന്‍കിട ഉപഭോക്താവ് എന്ന നിലയ്ക്ക് കെ.എസ്.ആര്‍.ടി.സിക്ക് ഡീസല്‍ സബ്‌സിഡി നല്‍കാനാവില്ലെന്ന എണ്ണക്കമ്പനികളുടെ നിലപാടിനെ എതിര്‍ത്തുകൊണ്ട് സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി തള്ളിയതോടെയാണ് കോര്‍പ്പറേഷന്‍ വീണ്ടും തകര്‍ച്ചയെ അഭിമുഖീകരിക്കുന്നത്. പ്രതിമാസം 1.3 കോടിയോളം ലിറ്റര്‍ ഡീസലാണ് കോര്‍പ്പറേഷന്‍ വാങ്ങുന്നത്. 72 കോടി രൂപ ഇതിന് ചെലവുണ്ട്. സബ്‌സിഡി ഒഴിവാക്കിയ തുകയ്ക്കുള്ള ബില്ല് എണ്ണക്കമ്പനികള്‍ ഇതുവരെ നല്‍കിയിട്ടില്ല. എന്നാല്‍ പുതിയ ബില്ല് നല്‍കുമ്പോള്‍ പ്രതിമാസം 22.6 കോടി രൂപയുടെ അധികബാധ്യതയാവും കോര്‍പ്പറേഷന് നേരിടേണ്ടിവരിക. നാല്‍പ്പതിനായിരത്തോളം ജീവനക്കാരും മുപ്പത്തിയയ്യായിരം പെന്‍ഷന്‍കാരും കോര്‍പ്പറേഷനിലുണ്ട്. ശമ്പളം നല്‍കാന്‍ 48 കോടിയും പെന്‍ഷനും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കുമായി 42 കോടിയും കോര്‍പ്പറേഷന്‍ പ്രതിമാസം ചെലവിടുന്നു. ഡി.എ കുടിശ്ശിക കൂടി നല്‍കുമ്പോള്‍ നൂറുകോടിയിലധികം രൂപ ഈയിനത്തില്‍ മൊത്തം ചെലവാകും. നിലവില്‍ 5200 ഷെഡ്യൂളുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.
ബസ്സുകളില്‍ നിന്ന് പ്രതിദിനം പതിനായിരം രൂപയില്‍ താഴെ മാത്രമാണ് വരുമാനം ലഭിക്കുന്നത്. പൊതുഗതാഗത സംവിധാനമെന്ന നിലയ്ക്ക് കെ.എസ്.ആര്‍.ടി.സിയെ നിലനിര്‍ത്താന്‍ ആവുന്നത് ചെയ്യുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.
Leave a Reply