Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 2:56 pm

Menu

Published on October 18, 2014 at 11:38 am

കെ.എസ്‌.ആര്‍.ടി.സി. പണിമുടക്ക്‌ പിന്‍വലിച്ചു

ksrtc-strike-called-off

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ സി.ഐ.ടി.യു എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ 24 മണിക്കൂര്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. കെ.എസ്‌.ആര്‍.ടി.സി. മാനേജുമെന്റുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് പണിമുടക്ക് പിൻവലിച്ചത്. മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായി സ്‌ഥലം മാറ്റില്ല, സ്‌ഥലംമാറ്റത്തിലെ അപാകതകള്‍ 30 നകം പരിഹരിക്കും തുടങ്ങിയ ഉറപ്പുകള്‍ ലഭിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് സമരം പിന്‍വലിക്കുന്നതെന്നു കെ.എസ്‌.ആര്‍.ടി. എംപ്ലോയീസ്‌ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.കെ. ഹരികൃഷ്‌ണന്‍ അറിയിച്ചു. സമരം നേരിടാന്‍ സര്‍ക്കാര്‍ നേരത്തേ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരുന്നു.ഇന്നലെ സമരവുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നില്ല.സ്ഥലംമാറ്റത്തിലെ അഴിമതി അവസാനിപ്പിക്കുക, പെൻഷനും ശമ്പളവും യഥാസമയം വിതരണം ചെയ്യുക, എംപാനൽ ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കുക, നിയമവിരുദ്ധമായ ഉത്തരവുകൾ പിൻവലിക്കുക, പി.എഫ് ലോൺ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിച്ചിരുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News