Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2024 9:19 pm

Menu

Published on November 1, 2014 at 11:13 am

കുമാരനല്ലൂര്‍ ദേവീ ക്ഷേത്രത്തില്‍ വന്‍ തീപിടിത്തം

kumaranalloor-temple-struck-by-fire

കോട്ടയം: കുമാരനല്ലൂര്‍ ദേവീ ക്ഷേത്രത്തില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തിൽ ശ്രീകോവിലിന്‍റെ തെക്കുഭാഗത്തെ ശിവന്‍റെ ഉപദേവാലയത്തിനു മുന്‍പിലെ മണ്ഡപവും തിടപ്പള്ളിയും ക്ഷേത്രാവശ്യത്തിനുള്ള വിറകും ചിരട്ടയും സുക്ഷിക്കുന്ന സ്‌ഥലവും തീപിടിത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചു. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ തീപിടുത്തത്തിനു കാരണമെന്ന് സംശയമുണ്ട്. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണു തീപിടിത്തമുണ്ടായത്. ക്ഷേത്രത്തിനകത്ത് നിന്നും പുക ഉയരുന്നത് സമീപവാസികളാണ് കണ്ടത്. ഉടൻ തന്നെ നാട്ടുകാര്‍ അറിയിച്ചതനുസരിച്ച്‌ കോട്ടയത്തുനിന്നു നാലും പാമ്പാടി, കടുത്തുരുത്തി എന്നിവിടങ്ങളില്‍നിന്ന്‌ ഒരോ യൂണിറ്റ്‌ ഫയര്‍ഫോഴ്‌സ് സംഘം സ്‌ഥലത്തെത്തി . മണിക്കൂറുകള്‍ പരിശ്രമിച്ചാണ്‌ അഗ്നി മറ്റു കെട്ടിടങ്ങളിലേക്കു പടരുന്നത്‌ തടഞ്ഞത്. ക്ഷേത്രത്തിനു മുന്‍പില്‍ പുതിയതായി നിര്‍മിച്ച നടപ്പന്തല്‍ അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ക്കു വിഘാതമായി. നടപ്പന്തല്‍ കടന്നു അകത്തു പ്രവേശിക്കാന്‍ ഫയര്‍ ഫോഴ്സിനു ഏറെ പരിശ്രമിക്കേണ്ടി വന്നു.സംഭവമറിഞ്ഞെത്തിയ നാട്ടുകാരും പ്രദേശവാസികളും ചേര്‍ന്നു തീയണയ്‌ക്കാന്‍ ആദ്യം ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. നാല് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് തീ നിയന്ത്രണവിധേയമാക്കാനായത്.

Loading...

Leave a Reply

Your email address will not be published.

More News