Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 20, 2026 2:17 am

Menu

Published on July 9, 2014 at 12:13 pm

ഉദയയുടെ ബാനറിൽ സിനിമ നിർമ്മാണത്തിനൊരുങ്ങി കുഞ്ചാക്കോ ബോബന്‍ ;സംവിധായകനായി ഫാസിൽ ;താരങ്ങളായി ദുല്‍ഖറും ഫഹദും

kunchacko-boban-plans-to-revive-udaya-studio

മലയാള സിനിമക്ക് ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച ആദ്യ മലയാള സിനിമ സ്റ്റുഡിയോയായ ഉദയയുടെ ബാനറില്‍ വീണ്ടും സിനിമ വരുന്നു. നടൻ  ബോബന്‍ കുഞ്ചാക്കോയുടെ മകനും മലയാളസിനിമയിലെ  യുവനടനുമായ കുഞ്ചാക്കോബോബനാണ് ഉദയായുടെ തിരിച്ചുവരവിന് വേദിയൊരുക്കുന്നത്. തന്റെ കുടുംബ സ്വത്തായ മലയാളത്തിലെ ആദ്യ സിനിമ സ്റ്റുഡിയോ ഉദയ സ്റ്റുഡിയോയെ നിര്‍മാണ രംഗത്തേക്ക് തിരിച്ചു കൊണ്ടുവരാനാണ് കുഞ്ചാക്കോ ബോബന്‍ ലക്ഷ്യമിടുന്നത്. മലയാളത്തിലെ യുവതാരങ്ങളില്‍ എറ്റവും മൂല്യമേറിയ താരങ്ങളെ തന്നെ അണിനിരത്തി ഉദയയുടെ തിരിച്ചുവരവ്‌ ഗംഭീരമാക്കാനാണ്‌ കുഞ്ചാക്കോ ആലോചിക്കുന്നത്‌. ഫഹദ് ഫാസിലും ദുല്‍ഖര്‍ സല്‍മാനുമായിരിക്കും നായകന്മാര്‍. ഫഹദിൻറെ പിതാവും പ്രമുഖ മലയാള സിനിമ സംവിധായകനുമായ ഫാസിൽ ആയിരിക്കും ഈ ചിത്രം സംവിധാനം ചെയ്യുക എന്നാണറിയുന്നത് .കൂടാതെ  ഫാസിലിന്റെ രണ്ടാമത്തെ മകനായ ഫര്‍ഹാന്‍ ഫാസിലും ചിത്രത്തില്‍ ഒരു വേഷം കൈകാര്യം ചെയ്യുമെന്ന് അറിയുന്നു. രു പ്രമുഖ ദേശീയ ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ സൈറ്റാണ്‌ ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്‌തിരിക്കുന്നത്‌.അതേസമയം, വാര്‍ത്തയെ കുറിച്ച്‌ കുഞ്ചാക്കോ ബോബന്റെ പ്രതികരണം ലഭ്യമായിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33