Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2024 8:34 pm

Menu

Published on December 31, 2014 at 10:53 am

ഉര്‍വശിയുടെ രണ്ടാമത്തെ മകളുടെ ചോറൂണിന് കുഞ്ഞാറ്റയെത്തി

kunjatta-part-of-urvashis-sons-choroonu

നടി ഉർവശിയുടെ രണ്ടാമത്തെ മകളുടെ ചോറൂണിന് മൂത്ത മകൾ കുഞ്ഞാറ്റയെത്തി. അഞ്ചല്‍ എരൂര്‍ ആയിരവല്ലി ക്ഷേത്രത്തില്‍ ഞായറാഴ്ചയായിരുന്നു ചടങ്ങ്. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിനെത്തിയിരുന്നത്. കുഞ്ഞാറ്റ എന്ന തേജാലക്ഷ്മി ഇപ്പോൾ മനോജ്‌ കെ ജയനൊപ്പമാണ് കഴിയുന്നത്. എങ്കിലും വിശേഷ ദിവസങ്ങളിൽ കുഞ്ഞാറ്റ അമ്മയെ കാണാൻ എത്താറുണ്ട്. ചോറുണിന് കുഞ്ഞാറ്റയെ നേരത്തെ തന്നെ എത്തിക്കണമെന്ന് മനോജ്‌ കെ ജയനോട് ഉർവശി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ്‌ കുഞ്ഞാറ്റ അനുജത്തിയുടെ ചോറുണിന് എത്തിയത്. അനുജത്തിയെ മടിയിലിരുത്തി ഏറെ നേരം ലാളിച്ച ശേഷമാണ് കുഞ്ഞാറ്റ തിരിച്ചു പോയത്.വിവാഹ മോചനത്തെ തുടര്‍ന്ന്‌ കുഞ്ഞാറ്റയ്‌ക്ക് വേണ്ടി മനോജും ഉര്‍വശിയും നടത്തിയ നിയമപോരാട്ടം വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. 2000-ല്‍ വിവാഹിതരായ ഉര്‍വശി-മനോജ്‌ താരദമ്പതികള്‍ 2008 ൽ വിവാഹ മോചിതരാവുകയായിരുന്നു. പിന്നീട് ചെന്നൈയില്‍ ബില്‍ഡറായ ശിവപ്രസാദുമായി 2013 ല്‍ ഉര്‍വശി പുനര്‍ വിവാഹിതയാകുകയും ചെയ്തു.മനോജ് കെ ജയനും പുനര്‍വിവാഹിതനാണ്. ഈ ബന്ധത്തില്‍ അദ്ദേഹത്തിന് ഒരു കുട്ടിയുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News