Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2025 8:53 am

Menu

Published on January 12, 2015 at 5:49 pm

ഭർത്താവ് കുടവയർ കുറയ്ക്കാത്തതിനെ തുടർന്ന് ഭാര്യ വിവാഹമോചനം നേടി

kuwaiti-wife-divorces-hubby-for-his-big-belly

കുവൈത്ത് സിറ്റി: വിവാഹ മോചനത്തിന് ലോകത്ത് പല കാരണങ്ങളുമുണ്ട്. എന്നാൽ കുടവയർ വിവാഹമോചനത്തിന് കാരണമാകുമെന്ന് കുവൈത്തുകാർക്ക് ഇപ്പോഴായിരിക്കും മനസ്സിലായിരിക്കുക. കുവൈത്തിലെ ഒരു കോടതിയിലാണ് ഇത്തരത്തിലൊരു വിചിത്രമായ കാരണത്താല്‍ ഭാര്യ വിവാഹമോചനം തേടിയെത്തിയത്. പല തവണ കുടവയർ കുറയ്ക്കാൻ ആവശ്യപ്പെട്ടിട്ടും ഭർത്താവ് തയ്യാറാകാത്തതിനെ തുടർന്നാണ്‌ യുവതി വിവാഹമോചനം നേടിയത്. കുടവയര്‍ കാരണം ദാമ്പത്യ ജീവിതം സുഖകരമാകുന്നില്ലെന്നാണ് ഭാര്യയുടെ പരാതി. വയർ കുറയ്ക്കാൻ ഭർത്താവിനോട് ഭക്ഷണ ക്രമീകരണത്തിനും വ്യയാമത്തിനുമൊക്കെയായി താന്‍ നിര്‍ബന്ധിച്ചെങ്കിലും മടിയനായ ഭര്‍ത്താവ് അതിന് തയ്യാറാകുന്നില്ലെന്നും, ഇക്കാര്യത്തെ ചൊല്ലി വഴക്കാണെന്നും വിവാഹമോചനമല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് യുവതി കോടതിയില്‍ വാദിച്ചു. കേസ് ഫയലില്‍ ഭാര്യ കാണിച്ച കാരണം കണ്ട് ജഡ്ജി പോലും അമ്പരന്നുപോയി . സംഭവത്തിൻറെ ഗൗരവം മനസ്സിലാക്കിയ കോടതി അവസാനം ഇവരുടെ വിവാഹ മോചനത്തിന് ഉത്തരവിട്ടു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News