Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2025 2:20 pm

Menu

Published on November 13, 2017 at 4:20 pm

ഇന്ത്യയിലെ ബര്‍മുഡാ ട്രയാങ്കിളിനെ കുറിച്ചറിയാമോ? ഇത് തിരിച്ചുവരവില്ലാത്ത തടാകം

lake-of-no-return-bermuda-triangle-of-india

നമുക്ക് ചുറ്റും ചുരുളഴിയാത്ത ഒട്ടേറെ രഹസ്യങ്ങളും നിഗൂഢതകളും ഒട്ടേറെയുണ്ട്. ഇത്തരത്തിലുള്ളവയ്ക്കു കീഴിലെ കാരണങ്ങള്‍ ഇന്നും അജ്ഞാതമായി തുടരുന്നുണ്ട്. ഇത്തരത്തില്‍ നൂറ്റാണ്ടുകളായി ഉത്തരം കണ്ടെത്താന്‍ കഴിയാത്ത ഒരു പ്രതിഭാസമാണ് അറ്റ്ലാന്റിക് സമുദ്രത്തിലെ ബര്‍മുഡ ട്രയാങ്കിള്‍.

കടല്‍ സഞ്ചാരികള്‍ക്കും വിമാനയാത്രികള്‍ക്കും നൂറ്റാണ്ടുകളായി ഭീഷണി ഉയര്‍ത്തുന്ന ബര്‍മുഡ ട്രയാങ്കിള്‍ എന്ന മിത്ത് കൊണ്ടുപോയിട്ടുള്ള മനുഷ്യജീവനുകളും കപ്പലുകളും വിമാനങ്ങളുമൊന്നും എണ്ണിത്തീര്‍ക്കാനാവുന്നതല്ല. ഇതൊന്നും നമ്മുടെ നാട്ടിലല്ലല്ലോ എന്ന് കരുതി ആശ്വസിക്കുന്നവരാണല്ലോ നമ്മള്‍.

എന്നാല്‍ കേട്ടോളൂ ആളുകളുടെ ജീവനെടുക്കുന്ന, പോയാല്‍ ഒരു തിരിച്ചുവരവില്ലാത്ത ഒരിടം നമ്മുടെ രാജ്യത്തുമുണ്ട്. ഇന്ത്യന്‍ ബര്‍മുഡ ട്രയാങ്കിള്‍ എന്നറിയപ്പെടുന്ന ‘ദ ലേക്ക് ഓഫ് നോ റിട്ടേണ്‍’ തടാകം.

ഇന്ത്യ-മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ പസാങ്സൗ പാസിന് സമീപം സ്ഥിതി ചെയ്യുന്ന തടാകമാണ് ദ ലേക്ക് ഓഫ് നോ റിട്ടേണ്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. 1.4 കിലോമീറ്റര്‍ നീളത്തിലും 0.8 കിലോമീറ്റര്‍ വീതിയിലുമുള്ള തടാകത്തിന്റെ കുറച്ചു ഭാഗങ്ങള്‍ മ്യാന്‍മാറിനും സ്വന്തമാണ്. അരുണാചലിലെ ചങ്ലാങ് ജില്ലയിലാണ് ഇതുള്ളത്.

തടാകത്തിന് ഈ പേരു വന്നതിനു പിന്നില്‍ പല കഥകളുമുണ്ട്. രണ്ടാം ലോകമഹായുദ്ധസമയത്ത് പ്രചാരത്തിലായതാണ് ഈ കഥ. ആ സമയത്ത് ചില യുദ്ധവിമാനങ്ങള്‍ ഈ തടാകത്തില്‍ വീണിരുന്നുവത്രെ. പക്ഷേ അപകടത്തില്‍ പെട്ടവരാരും തിരിച്ചുവന്നില്ല എന്നതാണ് ആദ്യ കഥ.

അടുത്ത കഥയില്‍ യുദ്ധത്തിനു ശേഷം തിരികകെ പോയ ജപ്പാനീയ് സൈനികര്‍ക്ക് വഴി തെറ്റിയതുമായി ബന്ധപ്പെട്ടാണ്. വഴി തെറ്റി തടാകത്തിന്റെ അടുത്തെത്തിയ ഇവര്‍ക്ക് മലേറിയ പിടിപെട്ടെന്നും അവിടെം തന്നെ ജീവിതം അവസാനിക്കുകയും ചെയ്യുകയായിരുന്നുവത്രെ.

മറ്റൊരു കഥയില്‍ തടാകത്തെക്കുറിച്ച് കേട്ടറിഞ്ഞ് അന്വേഷിക്കാന്‍ പുറപ്പെട്ട അമേരിക്കന്‍ സൈനികര്‍ തിരിച്ചു വരാത്ത കഥയാണ്. ഈ സംഭവങ്ങളിലെല്ലാം ആളുകള്‍ തിരിച്ചു വന്നിട്ടില്ല. അതിനാലാണ് ഈ തടാകം ദ ലേക്ക് ഓഫ് നോ റിട്ടേണ്‍ എന്നറിയപ്പെടുന്നത്.

ഈ പറഞ്ഞ സംഭവങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടുത്തെ ഗ്രാമങ്ങളില്‍ ഒരു നാടോടിക്കഥ പ്രചരിക്കുന്നുണ്ട്. ഒരിക്കല്‍ ഒരു ഗ്രാമീണന് ചൂണ്ടയിട്ടപ്പോള്‍ വലിയ ഒരു മത്സ്യത്തെ ലഭിച്ചു. അതിന്റെ ആഘോഷങ്ങള്‍ക്കായി ഗ്രാമീണരെയെല്ലാം ഇയാള്‍ വിളിച്ചുകൂട്ടി. പക്ഷേ അവിടെയുള്ള മുത്തശ്ശിയെയും കൊച്ചുമകളെയും അയാള്‍ ഒഴിവാക്കി. ഇതില്‍ കോപിച്ച ജലദേവത രണ്ടു ദിവസത്തിനുള്ളില്‍ ഗ്രാമീണരെയെല്ലാം വെള്ളത്തിനടിയിലാക്കിയെന്നാണ് കഥ.

വൃദ്ധയും കൊച്ചു മകളും മാത്രമാണ് അതില്‍ നിന്നും രക്ഷപെട്ടത്. പോകുന്ന വഴി വൃദ്ധ തലകീഴായി തടാകത്തിലേക്ക് എറിഞ്ഞുകളഞ്ഞ മുളവടി വളര്‍ന്നത് ഇന്നും തടാകത്തില്‍ കാണാമെന്നും പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News