Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹൈദരാബാദ് : ജില്ലയുടെ രണ്ടാം ഷെഡ്യൂളില്‍ ചിത്രീകരണം നടക്കവേ മലയാളത്തിന്‍റെ പ്രിയ താരം മോഹന്‍ലാലിന് ദേഹാസ്വാസ്ഥ്യം എന്ന് റിപ്പോര്‍ട്ടുകള്‍ .ചില സോഷ്യല്‍ മീഡിയ വെബ്സൈറ്റുകളാണ് ഹൈദരാബാദിലെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് ലാലേട്ടന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തത് .ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട രംഗങ്ങളാണ് ഇപ്പോള്‍ ഹൈദരാബാദില്‍ ചിത്രീകരിക്കുന്നത് . വിജയും ലാലും ഒന്നിച്ചുള്ള ചില സീനുകളും ഇവിടെ ചിത്രീകരിച്ചിരുന്നു. ഒപ്പം വിജയുടെ നായികയായി അഭിനയിക്കുന്ന കാജല്‍ അഗര്‍വാളുള്‍പ്പെടുന്ന രംഗങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. മധുര അടക്കി വാഴുന്ന ശിവ എന്ന കഥാപാത്രത്തെയാണ് ലാല്‍ അവതരിപ്പിക്കുന്നത്. ലാലേട്ടന്റെ പുതിയ അവതാരം കാണാന്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് .
Leave a Reply