Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: രാഷ്ട്രീയ ജനതാദള്‍ നേതാവും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ദിവസങ്ങള്‍ക്ക് മുമ്പേ തന്നെ ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ബീഹാര്‍ ഉപതിരഞ്ഞെടുപ്പിൻറെ പ്രചാരണത്തിരക്കു കാരണം അദ്ദേഹം ശസ്ത്രക്രിയ മാറ്റിവെക്കുകയായിരുന്നു. അദ്ദേഹത്തിന് ഇന്ന് ഹൃദയവാല്‍വ് മാറ്റിവെക്കുന്ന ശസ്ത്രക്രിയ നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് വാല്‍വുകള്‍ക്കും തകരാറുള്ളതായാണ് സൂചന. ബീഹാറില്‍ ഇന്നാണ് പത്ത് സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്‍റ ഫലം പുറത്ത് വരുന്നത്.
Leave a Reply