Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2026 2:45 pm

Menu

Published on July 21, 2014 at 1:07 pm

ബംഗ്ലൂരിൽ ആറു വയസ്സുകാരിക്ക് പീഡനം;അറസ്റ്റിലായ അധ്യാപകന്റെ ലാപ്‌ടോപ്പില്‍ കുട്ടികളുടെ പീഡന ദൃശ്യങ്ങള്‍

laptop-of-arrested-bangalore-instructor-allegedly-had-videos-of-childrens-rapes

ബംഗ്ലൂർ : ബംഗളൂരിൽ  സ്‌കൂളില്‍ ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പോലീസിൻറെ പിടിയിലായ പ്രതി  കായിക അധ്യാപകനായ മുസ്തഫ യുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പോലീസ് പിടിച്ചെടുത്തു.ലാപ്‌ടോപ്പിലും മൊബൈല്‍ഫോണിലും  കുട്ടികളെ പീഡിപ്പിക്കുന്ന നിരവധി അശ്ളീല വിഡിയോ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട് . ഇത് ഇന്റര്‍നെറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തതാണെന്ന് കരുതുന്നു.കഴിഞ്ഞ ദിവസമാണ് മാറത്തഹള്ളി വിബ്ജിയോര്‍ ഹൈസ്കൂളില്‍ ഒന്നാം ക്ളാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ കായികാധ്യാപകന്‍ മുന്ന എന്ന മുസ്തഫ (32)യെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്‌. ബിഹാര്‍ സ്വദേശിയായ മുസ്തഫ ഇരുപതു വര്‍ഷത്തോളമായി ബാംഗ്ലൂരിലാണ് താമസം. ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കാനാണ് തീരുമാനം.സംഭവത്തെത്തുടര്‍ന്ന് ചികില്‍സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്‌. സംഭവത്തില്‍ മാനസികാഘാതമേറ്റ കുട്ടിയില്‍നിന്ന് മൊഴിയെടുക്കാന്‍ ഇതുവരെ പോലീസിനു കഴിഞ്ഞിട്ടില്ല.കുട്ടിയെ ശിക്ഷയുടെ ഭാഗമായി അധ്യാപിക ഇരുട്ടുമുറിയില്‍ അടച്ചിടുകയായിരുന്നു. ഈ സമയത്താണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. കടുത്ത പനിയും വേദനയും അനുഭവപ്പെട്ടതോടെ പെണ്‍കുട്ടിയെ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ലൈംഗിക പീഡനത്തിന് ഇരയായ വിവരം വ്യക്തമാവുന്നത്. ഇതത്തേുടര്‍ന്ന് രക്ഷിതാക്കള്‍ ജൂലൈ 14ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വന്‍ പ്രതിഷേധമാണ് ബംഗളൂരുവില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നത്. സംഭവവുമായി ബന്ധപ്പെട്ട്   നേരത്തെ മൂന്നുപേരെ  കസ്റ്റഡിയിലെടുത്തിരുന്നു.സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉടന്‍ അറസ്റ്റിലാകും എന്നാണ് സൂചന.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News