Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഏറ്റവും വലിയ ദിനോസറിന്റെ ഫോസില്‍ അർജന്റീനയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. നിലവില്‍ അറയിപ്പെടുന്നതില്‍ ഏറ്റവും വലിയ ജീവിയായ ‘അര്‍ജെന്റിനോസറസി’നെ അപേക്ഷിച്ച് ഏഴ് ടണ്‍ ഭാരം കൂടുതലാണ് ഇപ്പോള്‍ കണ്ടെത്തിയ ജീവിക്കെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.തെക്കേ അമേരിക്കയുടെ തെക്കേയറ്റത്ത് അര്‍ജന്റീനയുടെ പാറ്റഗോണിയ മേഖലയില്‍ , ത്രില്യൂ പട്ടണത്തില്‍നിന്ന് 250 കിലോമീറ്റര്‍ പടിഞ്ഞാറ് ലാ ഫ് ളെച്ചയ്ക്ക് സമീപം മരുഭൂമിയില്‍ ഒരു കര്‍ഷക തൊഴിലാളിയാണ് ഭീമന്‍ ദിനോസറിന്റെ ഫോസിലുകള്‍ കണ്ടെത്തിയത്.അതെത്തുടര്‍ന്ന്, ‘ഇഗിഡിയോ ഫെറുഗ്ലിയോ പാലയന്റോളജി മ്യൂസിയ’ത്തിലെ പുരാവസ്തുഗവേഷകര്‍ ഫോസിലുകള്‍ ഉത്ഖനനം ചെയ്‌തെടുക്കുകയായിരുന്നു.ഏഴ് ദിനോസറുകളുടെ അസ്ഥിഭാഗങ്ങള്‍ ഗവേഷകര്‍ അവിടെനിന്ന് വീണ്ടെടുത്തു. മൊത്തം 150 അസ്ഥിഭാഗങ്ങള്‍ കിട്ടി.ലേറ്റ് ക്രിറ്റേഷ്യസ് യുഗത്തില്‍ ജീവിച്ചിരുന്ന സസ്യഭുക്കാണ്, അര്‍ജെന്റിനോസറസ്’ ദിനോസര്‍ – ഇതിനോട് സാമ്യമുള്ളതാണ് പുതിയ ഭീമന്‍ ദിനോസര്‍.എല്ലുകളുടെ വലിപ്പമനുസരിച്ച്, അറിയപ്പെടുന്നതില്‍ ഏറ്റവും വലിയ ജീവിയാണിതെന്ന് ഗവേഷകര്‍ അറിയിച്ചു. വാലറ്റം മുതല്‍ തല വരെയെടുത്താല്‍ 40 മീറ്റര്‍ വരും നീളം. 20 മീറ്റര്‍ – എന്നുവെച്ചാല്‍ ഒരു ഏഴുനില കെട്ടിടത്തിന്റെയത്രയും പൊക്കം.പാന്റഗോണിയയിലെ വനങ്ങളില്‍ പത്തുകോടി വര്‍ഷംമുമ്പ് ജീവിച്ചിരുന്ന ദിനോസറാണിത്.പുതിയ ‘ടൈറ്റാനസര്‍ സ്പീഷീസായ ഈ ദിനോസര്‍ . ഇതിന് ഇനിയും പേരിട്ടിട്ടില്ല.
Leave a Reply