Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ എൽ.ഡി.എഫ് ഹർത്താലാചരിക്കും. ധനമന്ത്രി കെ.എം.മാണി ബഡ്‌ജറ്റ് അവതരിപ്പിക്കുന്നതിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ എം.എൽ.എമാരെ കൈയേറ്റം ചെയ്തെന്ന് ആരോപിച്ചാണ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. സ്പീക്കർ സഭയിലില്ലാതെ മാണി ബഡ്ജറ്റ് അവതരിപ്പിച്ചതിനെതിരെ ഗവർണർക്ക് പരാതി നൽകാനും എൽ.ഡി.എഫ് തീരുമാനിച്ചു. കോഴയാരോപണം നേരിടുന്ന ധനകാര്യമന്ത്രി കെ.എം മാണിയെ ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ എല്‍.ഡി.എഫ് നടത്തിയ ഉപരോധ സമരം സംഘര്‍ഷാവസ്ഥയിലെത്തിയിരുന്നു. നിരവധി എം.എല്‍.എ മാര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിരുന്നു.
Leave a Reply