Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സോളാര്‍ കേസില്‍ സര്‍ക്കാര്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാമെന്ന് ഉറപ്പ് നല്‍കിയതോടെ ഉപരോധ സമരം അവസാനിപ്പിക്കാനും എല്‍ഡിഫ് തീരുമാനിച്ചു.സമരം വിജയമായി എന്ന അറിവ് ലഭിച്ചതോടെ സമരക്കാര്‍ ആഹ്ലാദഭേരി മുഴക്കുകയാണ്. മുഖ്യമന്ത്രി രാജിവയ്ക്കുന്നത് വരെ വ്യത്യസ്‌തങ്ങളായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും സിപിഐഎം അറിയിച്ചിട്ടുണ്ട്. എല്‍ഡിഎഫുമായി ചര്‍ച്ച നടത്താമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.തെളിവുകള്‍ പുറത്ത് വരണമെങ്കില്‍ ജുഡിഷ്യല്‍ അന്വേഷണത്തിന് മാത്രമേ സാധിക്കൂ. ജൂഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ പിന്നെ ആ മുഖ്യമന്ത്രിയ്ക്ക് തുടരാന്‍ യാതൊരു അര്‍ഹതയുമില്ല. ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നതിന് പിന്നാലെ അദ്ദേഹം രാജിവയ്ക്കണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു.
Leave a Reply