Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദോഹ: ഗൾഫ് നാടുകളില്‍ ജോലി തെടുന്നതിന് ഭാഷ ഇനി ഒരു പ്രശ്നമാകില്ല. അറബി ഭാഷ എഴുതാനും വായിക്കാനും പ്രാപ്തമാക്കുന്നതോടൊപ്പം ജോലി സംബന്ധമായ കാര്യങ്ങളും പരിശീലിപ്പിക്കുന്ന എഫ് സി സി അറബിക് കോഴ്‌സ് ഇവിടെ ആരംഭിച്ചിരിക്കുകയാണ്. പെട്ടെന്ന് തന്നെ ഈ കോഴ്‌സിലേക്ക് രജിസ്റ്റർ ചെയ്യാം. ഗള്‍ഫ് രാജ്യങ്ങളില്‍ ഇപ്പോള്‍ അറബി ഭാഷ നിര്‍ബന്ധമാക്കിയിരിക്കുന്നതിൻറെ ഭാഗമായാണിത്. ദുബായില്‍ ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസില്‍ അറബി ഭാഷ നിര്‍ബന്ധമാക്കണമെന്ന ഉത്തരവ് ദിവസങ്ങള്‍ക്ക് മുമ്പാണ് നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി പുറത്തിറക്കിയത്. വിദേശ വിദ്യാര്‍ത്ഥികള്‍ക്കുകൂടെ ഇത് ബാധകമാണെന്ന് പ്രത്യേകം പറയുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ ഭാഷാ പഠനം അറബി നാട്ടില്‍ നിര്‍ബന്ധമായി വരും. ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് ഭാഷ പഠനം ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തൽ.കോഴ്‌സിന്റെ പുതിയ ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 44661213 ഈ നമ്പരുമായി ബന്ധപ്പെടാവുന്നതാണ്.
Leave a Reply