Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്നത്തെക്കാലത്ത് ഫാഷനോട് താല്‍പ്പര്യമില്ലാത്തവര്‍ ഉണ്ടാകില്ലെന്നു തന്നെ പറയാം. ആണ്‍ പെണ്‍ വ്യത്യാസമൊന്നും അതിലില്ല. ഫാഷന്‍ ഒരു പരിധിവരെ നല്ലതാണ്. എന്നാല്‍ ചില ചീത്തവശങ്ങളും ഫാഷന്‍ പ്രേമികള്‍ അറിയേണ്ടതുണ്ട്. ലെഗ്ഗിങ്‌സുകള്‍ പ്രചാരത്തില്‍ വന്നിട്ട് കുറേക്കാലമായെങ്കിലും ഫാഷന്‍ ലോകത്ത് ഇന്നും നിറഞ്ഞുനില്‍ക്കുകയാണ്.
ഇന്ന് നമ്മുടെ യുവതികള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന വസ്ത്രമായി മാറിയിരിക്കുകയാണ് ലെഗ്ഗിങ്‌സ്. യുവതികള്‍ മാത്രമല്ല എല്ലാ പ്രായത്തിലെ സ്ത്രീകളും ഇവ ധരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
പണ്ട് അടിവസ്ത്രമായി പറഞ്ഞു കേട്ടിരുന്ന ഒരു വേഷം എങ്ങനെ കേരളത്തിലെ സ്ത്രീജനങ്ങള്‍ക്ക് ഇഷ്ടവേഷമായി മാറി. ഫിറ്റ് ഇന്‍ ഷേപ്പ് എന്ന ചിന്തയാണ് ഇതിനു പിന്നില്‍. ഇത് ലെഗ്ഗിങ്‌സിനെ അലമാരയിലെ പകരക്കാരനില്ലാത്ത വസ്ത്രമാക്കി.
കൂടാതെ ഇന്ന് ലെയിസും എംബ്രോയിഡറിയും സ്വരോസ്‌കി ക്രിസ്റ്റലുകളും നല്‍കി ഡിസൈനര്‍മാര്‍ ലെഗ്ഗിങ്‌സിനെ കൂടുതല്‍ ഭംഗിയാക്കിക്കൊണ്ടിരിക്കുകയാണ്.
ശരീരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ലെഗ്ഗിങ്സ് യാത്രകളില്‍ വളരെ സൗകര്യപ്രദമായി തീര്‍ന്നു. ഇതിനെല്ലാമുപരിയായി ഫിറ്റ് ഇന്‍ ഷേപ്പ് എന്ന ചിന്താഗതി ശക്തിയാര്‍ജ്ജിച്ചത് ലെഗ്ഗിങ്‌സിന്റെ ജനപ്രിയത കൂട്ടി. കണങ്കാല്‍ വരെയുളള ലെഗ്ഗിങ്‌സാണ് കൂടുതല്‍ പ്രചാരത്തിലുളളതെങ്കിലും കാലുകളുടെ പകുതി നീളം വരെയുളളതും കാല്‍മുട്ട് വരെ മാത്രം എത്തുന്ന തരത്തിലുളളതുമായ ലെഗ്ഗിംഗ്സും ലഭ്യമാണ്.
അഞ്ചിരട്ടി വരെ നീളം കൂട്ടി തിരികെ പഴയ നീളത്തിലെത്താന്‍ കഴിവുള്ള പ്രത്യേക നാരുകള്‍ കൊണ്ടാണ് ലെഗ്ഗിങ്‌സ് ഉണ്ടാക്കിയിട്ടുള്ളത്. സ്പാന്‍ഡെക്സ് നാരുകള്‍ നൈലോണ്‍, കോട്ടണ്‍, സില്‍ക്, കമ്പിളി എന്നിവയില്‍ ഏതെങ്കിലുമായി ഇഴചേര്‍ത്താണ് ലെഗ്ഗിങ്‌സിന്റെ നിര്‍മ്മാണം.
ജിം തൊട്ട് കോളേജിലേക്കും എന്തിന് ഉറങ്ങുമ്പോള്‍ പോലും പെണ്‍കുട്ടികള്‍ ഇന്ന് ലെഗ്ഗിങ്‌സ് ഉപയോഗിക്കുന്നു. കാലുകളുടെ ഭംഗി എടുത്തുകാണിക്കും എന്നുളളതാണ് ലെഗ്ഗിങ്‌സിനെ സുന്ദരികളുടെ പ്രിയപ്പെട്ട വസ്ത്രമാക്കിയത്. എന്നാല്‍ ലെഗ്ഗിങ്‌സ് സ്ഥിരമായി ധരിക്കുമ്പോള്‍ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്.
തണുപ്പുകാലത്ത് ചര്‍മ്മത്തിന്റെ ചൂട് നിലനിര്‍ത്താനാണ് ആദ്യകാലത്ത് ലെഗ്ഗിങ്സ് കൂടുതലും ഉപയോഗിച്ചിരുന്നത്. ആദ്യകാലത്ത് ഓരോ കാലിലും പ്രത്യേകം അണിയുന്ന തരത്തിലായിരുന്നു ഇതിന്റെ രൂപകല്‍പ്പനയെങ്കിലും ചുരുങ്ങിയ കാലയളവില്‍ ഇന്നു കാണുന്ന തരത്തിലുളള ലെഗ്ഗിങ്സ് വിപണിയിലെത്തി തുടങ്ങി.
വണ്ണം കൂടുതലുള്ളവര്‍ സ്ഥിരമായി ലെഗ്ഗിങ്‌സ് ഉപയോഗിക്കുന്നത് ചര്‍മ്മത്തെ ദോഷകരമായി ബാധിക്കും. നൈലോണ്‍, കോട്ടണ്‍, സില്‍ക്ക്, കമ്പിളി, എന്നിവയിലേതെങ്കിലുമായി സ്പാന്‍ ഡെക്സ, അഥവാ ലൈക്ര എന്ന പോളിയൂറിത്തീന്‍ നാരുകള്‍ ഇഴചേര്‍ത്താണ് ലെഗ്ഗിങ്‌സ് ഉണ്ടാക്കുന്നത്.
ചില ലെഗ്ഗിന്‍സുകളുടെ തുണി വിയര്‍പ്പ് വലിച്ചെടുക്കുന്നതാണെങ്കിലും മണിക്കൂറുകളോളം ചര്‍മ്മത്തോട് ചേര്‍ന്നുകിടക്കുന്ന ഇവ ചര്‍മ്മത്തിന് മുകളിലെ വായുസഞ്ചാരത്തെ സാരമായി ബാധിക്കും. കാലിന്റെ ഇടുക്കുകളില്‍ വിയര്‍പ്പ് തങ്ങി നിന്ന് പൂപ്പല്‍ ബാധയുണ്ടാകുന്നതിന് ഇത് കാരണമാകും.
ഇത് ഉണ്ടാക്കുന്ന സാമൂഹിക പ്രശ്‌നങ്ങളും ചില്ലറയല്ല. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ആളുകളുടെ ചിന്താഗതിയിലെ പ്രശ്‌നമാണ്. ഉള്ളിലുള്ളതെല്ലാം തുറന്നു കാട്ടുന്ന തരത്തിലുള്ള ഈ വസ്ത്രം നമ്മുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ല എന്നതാണ് ഇതിനെ പ്രതികൂലിക്കുന്നവര്‍ പറയുന്ന പ്രധാന ന്യായം.
സുഖത്തിന് വേണ്ടിയാണ് ഇറുകിയ വസ്ത്രങ്ങള്‍ നമ്മള്‍ പലപ്പോഴും തെരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ പുതിയ ട്രന്‍ഡായ ഇത്തരം സ്‌കിന്നി വസ്ത്രങ്ങള്‍ നമ്മുടെ ശരീരത്തില്‍ പതുക്കെ ചില മാറ്റങ്ങളും വരുത്തുന്നുണ്ടെന്ന് അറിയുക. ശരീരത്തിലെ ഞരമ്പുകള്‍ ഇത്തരം വസ്ത്രങ്ങളുടെ സമ്മര്‍ദ്ദത്തില്‍ ഞെരുങ്ങാനും ഇടുപ്പെല്ലിന്റെ അനായാസചലനത്തെ നിയന്ത്രിക്കാനും കാരണമാകുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത്തരത്തിലുള്ള ഞെരുങ്ങല്‍ നട്ടെല്ലിന് സമ്മര്‍ദ്ദം കൂട്ടുകയും സാവധാനത്തില്‍ അത് പുറംവേദനയിലേക്ക് നമ്മെ കൊണ്ടെത്തിക്കുകയും ചെയ്യും.
ഇറുകിയ ലെഗ്ഗിങ്‌സ് സ്ഥിരമായി ധരിക്കുന്നവരില്‍ നാഡിയില്‍ ഉണ്ടാകുന്ന മര്‍ദ്ദം കാരണം തുടയിലെ ചര്‍മ്മത്തിന്റെ ഒരു ഭാഗത്ത് സംവേദനശേഷി കുറയ്ക്കുന്ന മെറാള്‍ജിയ പാരാസ്തെറ്റിക എന്ന അവസ്ഥ ഉണ്ടാകാനും സാധ്യതയുണ്ട്. നിത്യവും ലെഗ്ഗിങ്‌സ് ധരിക്കുന്നവര്‍ വൈകീട്ട് ഇറുക്കമില്ലാത്ത അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം.
ശരീരത്തോട് ഇഴുകിച്ചേര്‍ന്ന് നില്‍ക്കുന്ന ലെഗ്ഗിന്‍സ് അരഭാഗത്ത് മാത്രമല്ല ഇറുങ്ങി നില്‍ക്കുന്നത്. ഇടുപ്പ്, തുട, കാല്‍ഫ് മസില്‍ എന്ന് വിളിക്കുന്ന മുട്ടിന് തൊട്ടുതാഴെയുള്ള മാംസഭാഗം എന്നിവിടങ്ങളിലെല്ലാം ഒരേ പോലെ സമ്മര്‍ദ്ദം നല്‍കി ഇറുകി നില്‍ക്കുന്നവയാണ്.
ഇത് സന്ധികള്‍ക്ക് വലിവ് ഉണ്ടാക്കുന്നു. കൂടാതെ പാന്റിന്റെ പിറകിലെ പോക്കറ്റിലായി മൊബൈല്‍ ഫോണ്‍ ഇടുന്നതിലൂടെ ഇടുപ്പുകളുടെ പരസ്പര യോജിപ്പ് തകരാറിലാക്കും. ഇതാണ് പിന്നീട് പുറംവേദനയിലേക്കെത്തിക്കുന്നത്.
Leave a Reply