Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വണ്ണം കുറച്ച് സുന്ദരിയാവാൻ ആഗ്രഹിക്കാത്തവരായി ഒരു പക്ഷെ ആരും തന്നെ കാണില്ല.പലപ്പോയും ഭക്ഷണങ്ങളും മറ്റ് ജങ്ക് ഫുഡുകളും അമിതമായി കഴിച്ച് പൊണ്ണത്തടിയന്മാരായി മാറുമ്പോഴാണ് പലരും വ്യായാമത്തെപ്പറ്റി ചിന്തിക്കുക. അങ്ങനെ എളുപ്പം തടി കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടിപ്പോയി ചതികളില്‍ പെടുന്നവരും കുറവല്ല.എന്നാൽ ഇതാ ഇഷ്ടഭക്ഷണം കഴിച്ചുകൊണ്ട് കൃത്യമായ വ്യായാമങ്ങളിലൂടെ അമിതവണ്ണം കുറയ്ക്കാന്‍ താന്‍ പ്രയോഗിച്ചു വിജയിച്ച അതേ വിദ്യകള്‍ പകര്‍ന്നു നല്‍കാനായി എത്തുകയാണ് ലെന. ഇതിനായി ‘ആകൃതി’ എന്ന പേരില്‍ തന്‍റെ രണ്ടു സുഹൃത്തുക്കളുമായി ചേര്‍ന്ന് സ്ലിമ്മിംഗ് സെന്ററുകള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് താരം .ഇഷ്ട് ഭക്ഷണം കഴിച്ചുകൊണ്ട് തന്നെ വണ്ണം കുറയ്ക്കാനുള്ള മാര്‍ഗങ്ങളാകും ആകൃതി പറഞ്ഞ് തരുന്നത്. എന്നാല്‍ കുറഞ്ഞ ചെലവില്‍ മാത്രമേ ആകൃതി നിങ്ങളിലെത്തുന്നതെന്നുമാണ് ലെന പറയുന്നത്. ആഗസ്റ്റ് ആദ്യ വാരത്തില്‍ തുടക്കമിടുന്ന ആകൃതിയുടെ ഒരു ശാഖ തൃശൂരിലും ഉണ്ടാകും.പൂര്‍ണ്ണിമാ ഇന്ദ്രജിത്ത്, കാവ്യാ മാധവന്‍ എന്നീ താരസുന്ദരികളാണ് ലെനയ്ക്കു മുന്‍പ് മലയാള സിനിമാരംഗത്തുനിന്ന് ബിസിനസ് രംഗത്തെത്തിയിട്ടുള്ളത്.
Leave a Reply