Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും വെള്ളം കൊണ്ടുപോകുന്നത്തമിഴ്‌നാട് പൂർണമായും നിർത്തി.ഡാമിലെ ജലനിരപ്പ് താഴാന്‍ തുടങ്ങിയതോടെയാണ് തമിഴ്‌നാട് വെള്ളമെടുക്കുന്നത് നിര്‍ത്തിയത്. നിലവിലെ ജലനിരപ്പ് 141.8 അടിയാണ്. ജലനിരപ്പ് 141.8 അടിയാകുമ്പോള്‍ കേരളത്തിന് മുന്നറിയിപ്പ് നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ തമിഴ്‌നാടിന്റെ ഭാഗത്തുനിന്ന് ഇതുവരെ അറിയിപ്പൊന്നുമുണ്ടായിട്ടില്ല. അതേ സമയം പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി ഈ മാസം 26ന് സര്‍വകക്ഷിയോഗം വിളിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ സര്‍വ്വകക്ഷി യോഗത്തില്‍ വിശദീകരിക്കും. പ്രതിപക്ഷ അഭിപ്രായം കൂടി തേടിയ ശേഷം തുടര്‍നടപടി സ്വീകരിക്കാമെന്ന നിലപാടാണ് മന്ത്രിസഭായോഗം സ്വീകരിച്ചത്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ എം.പിമാര്‍ കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിരുന്നു. ജലനിരപ്പ് ആശങ്കാജനകമായി ഉയരുന്നതിനാല്‍ വിഷയം സുപ്രീംകോടതിയെ ബോധ്യപ്പെടുത്തും.ഡാമിലെ ജലനിരപ്പ് 142 അടിയിലെത്തിയാല്‍ മാത്രമേ ഷട്ടറുകള്‍ തുറക്കൂ എന്നാണ് തമിഴ്‌നാടിന്റെ നിലപാട്. ഷട്ടറുകള്‍ പെട്ടെന്ന് തുറന്നാല്‍ മുന്‍കരുതല്‍ എടുക്കാന്‍ സമയം ലഭിക്കില്ലെന്നതാണ് കേരളത്തിന്റെ പ്രധാന ആശങ്ക. എന്നാല്‍ ഷട്ടറുകള്‍ തുറക്കുന്നത് ഘട്ടംഘട്ടമായാണോ ഒറ്റയടിക്കാണോ എന്ന് ഇതുവരെ തമിഴ്‌നാട് വ്യക്തമാക്കിയിട്ടില്ല. ഒറ്റയടിക്ക് ഷട്ടറുകള്‍ തുറന്നാല്‍ പെരിയാറില്‍ വലിയ വെള്ളപ്പൊക്കമാവും ഉണ്ടാവുക. നിലവിലെ സാഹചര്യത്തില്‍ സാവകാശം ഷട്ടറുകള്‍ തുറക്കുക പ്രായോഗികമല്ല. സുരക്ഷയൊരുക്കാന്‍ രണ്ടാം ജാഗ്രതാ മുന്നറിയിപ്പ് ആറു മണിക്കൂര്‍ മുമ്പെങ്കിലും തരണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Leave a Reply