Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം :ഇനി മുതല്‍ ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിച്ചാൽ ഒരു മാസത്തേക്ക് ലൈസസന്‍സ് റദ്ദാക്കിയേക്കും. ഹെല്‍മറ്റ് നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കം. അപകടത്തില്‍ പെടുന്ന ബൈക്ക് യാത്രികരില്‍ ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്കാണ് കൂടുതല്‍ പരിക്കുകള്‍ ഏല്‍ക്കുകയും ജീവഹാനി പോലും സംഭവിക്കുകയും ചെയ്യുന്നത്. ഇത്തരക്കാരുടെ എണ്ണം വര്‍ധിച്ചുവരുന്നതുകൊണ്ടാണ് ഇങ്ങനൊരു നീക്കം.വാഹന പരിശോധനയ്ക്കിടെ ഹെല്‍മറ്റില്ലാതെ പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് കസ്റഡിയിലെടുത്ത് ബന്ധപ്പെട്ട ആര്‍ടിഒയ്ക്ക് കൈമാറാനാണ് നിര്‍ദേശം. അപകടകരമായ ഡ്രൈവിംഗിന്റെ പേരില്‍ ഒരു മാസത്തേക്ക് ലൈസന്‍സ് റദ്ദു ചെയ്ത് ആര്‍ടിഒ ഉത്തരവിടും. വാഹമോടിക്കുന്നയാള്‍ക്ക് ഉന്നത ഉദ്യോഗസ്ഥരുടെ അടുത്ത് അപ്പീല്‍ പോകാനുള്ള അനുവാദമുണ്ടെങ്കിലും ഇതിന്റെ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കുറഞ്ഞത് ഒരു മാസമെങ്കിലും എടുക്കും.
Leave a Reply