Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2025 3:07 pm

Menu

Published on July 8, 2015 at 4:04 pm

തടി കുറയ്ക്കാൻ നാരങ്ങാവെള്ളം

lime-juice-helps-to-reduce-weight

തടി കുറയ്ക്കാനായി ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല.എന്നാൽ ഭക്ഷണം തീരെ കുറയ്ക്കാനും വയ്യ. അതാണ് പലരുടെയും അവസ്ഥ. എന്നാൽ ഇത്തരക്കാർക്ക് സന്തോഷമുള്ള ഒരു വാർത്തയാണ് ഇപ്പോൾ കേൾക്കുന്നത്.നാരങ്ങാവെള്ളം കുടിച്ച് തടി കുറയ്ക്കാവുന്നതാണ് .നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പഞ്ചസാരയുടെ ആഗിരണത്തെയും വ്യവസ്ഥപ്പെടുത്താൻ കഴിയും .ഇതുവഴി ഭാരം കുറയ്ക്കാനും സാധിക്കുന്നു. കൂടാതെ ശരീരത്തിൽ നിന്നു മാലിന്യത്തെ പുറംതള്ളുകയും പെട്ടെന്ന് ഉത്സാഹഭരിതരാക്കുകയും ചെയ്യും. നാരങ്ങാ ഒരു സീറോ കാലറി ഡ്രിങ്ക് ആണ്. രാവിലെ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങളെ നിർവീര്യമാക്കുന്നതിനു സഹായിക്കും.മാത്രമല്ല ,ഏതെങ്കിലും തരത്തിലുള്ള അധിക ചേരുവയോ പ്രിസര്‍വേറ്റീവുകളോ ഇതില്‍ ഇല്ലാത്തതിനാല്‍ത്തന്നെ ശരീരത്തെ ആരോഗ്യദായകമാക്കാനും ഉത്തമമാണ്. തീർന്നില്ല ,ഇതിലടങ്ങിയിരിക്കുന്ന പെക്റ്റിൻ ഫൈബർ വിശപ്പിനെ ശമിപ്പിക്കുന്നു. വെറ്റമിൻ സി ജലദോഷം, ചെസ്റ്റ് ഇൻഫെക്ഷൻ, കുത്തിയുള്ള ചുമ എന്നിവ തടയുന്നു. പൊട്ടാസ്യം തലച്ചോറിന്റെയും ധമനികളുടെയും പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യും. ഒരു കാര്യം പ്രത്യേകം ഓർക്കുക…നാരങ്ങാജ്യൂസില്‍ പഞ്ചസാര ചേര്‍ക്കരുത്. പഞ്ചസാര ചേര്‍ത്തു കഴിഞ്ഞാല്‍ തികച്ചും വിപരീതഫലമാകും ലഭ്യമാകുക. മധുരം നിര്‍ബന്ധമാണെങ്കില്‍ അല്‍പം തേന്‍ ചേര്‍ത്ത് കുടിക്കാവുന്നതാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News