Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2024 10:40 pm

Menu

Published on December 22, 2014 at 2:39 pm

ലിംഗ വൻ നഷ്ടത്തിലേക്ക്

lingaa-movie-is-a-big-loss

ചെന്നൈ: കോടിക്കണക്കിന് രൂപ ചിലവഴിച്ച് രജനികാന്തിൻറെ ഏറ്റവും പുതിയ ചിത്രം ലിംഗ നഷ്ടത്തിലേക്കെന്ന് റിപ്പോർട്ട്. അംഗീകൃത വിതരണക്കാരായ വേന്താര്‍ മൂവീസ് ആണ് സിനിമ നഷ്ടത്തിലേക്ക് പോകുന്നുവെന്ന് വാർത്ത പുറത്തിറക്കിയിട്ടുള്ളത്‌.നഷ്ടത്തിലാകാന്‍ പ്രധാന കാരണം സിനിമ പുറത്തിറക്കിയത് അര്‍ദ്ധവാര്‍ഷിക പരീക്ഷയുടെ സമയത്തായതാണ്.രജനികാന്തിന്റെ സിനിമയക്ക് കൂടുതൽ ആരാധകർ ഉണ്ടാകുമെന്ന് കരുതിയാണ് കോടിക്കണക്കിന് രൂപ ചിലവഴിച്ച് സിനിമ നിർമ്മിച്ചിരുന്നത്. രജനികാന്ത് സിനിമയാണെന്നു പറയാന്‍ പോലും പറ്റാത്തവിധം മോശമാണെന്നായിരുന്നു ലിംഗയെക്കുറിച്ച് നിരൂപകരുടെ അഭിപ്രായം.ശരാശരിയിലും താഴ്ന്ന സംവിധാനവും ക്ലൈമാക്‌സിലെ കൈവിട്ട കളിയും മൂലം രജനിയുടെ കരിയറിലെ തന്നെ മോശം സിനിമകളിലൊന്നായാണ് ലിംഗയെ ചില വിമർശകർ വിലയിരുത്തുന്നത്.പ്രതിഫല ഇനത്തില്‍ 30 കോടിയോളം രൂപ രജനിക്കുതന്നെ നല്‍കിയതായാണ് സൂചന. ഇപ്പോൾ ക്രിസ്മസ് അവധിക്ക് സ്കൂളുകൾ അടച്ചതിനാൽ സിനിമ നഷ്ടം നികത്തുമെന്നാണ് വിതരണക്കാരുടെ പ്രതീക്ഷ.

Loading...

Leave a Reply

Your email address will not be published.

More News