Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോക ഫുട്ബോളിൻറെ ഇതിഹാസ താരം ലയണൽ മെസ്സിക്ക് ഇന്ന് 27-ാം പിറന്നാൾ.1986ല്‍ ജൂണ്‍ 24ന് അര്‍ജന്റീനയിലെ റൊസാരിയോയിൽ ഫാക്ടറി തൊഴിലാളിയായ ജോര്‍ജ്ഹൊറാസിയോ മെസ്സിയുടേയും തൂപ്പുകാരി സെലിയ മറിയ കുചിറ്റിനിയുടേയും മകനായാണ് മെസ്സി ജനിച്ചത്.റൊസാരിയോയിലെ തെരുവുകളില്‍ ഫുട്ബോള്‍ കളിച്ച് വളർന്ന മെസ്സി 11 -ാം വയസ്സിൽ ഹോര്‍മോണ്‍ സംബന്ധമായ അസുഖത്തെതുടര്‍ന്ന് സ്പെയിനിലേക്ക് പോയി.അവിടെ വെച്ച് ബാഴ്സലോണ ക്ലബ് അധികൃതര്‍ മെസ്സിയെ ഏറ്റെടുക്കുകയും സ്പെയിനിലേക്ക് മാറി താമസിച്ചാൽ ചികിത്സക്കുള്ള പണം ക്ലബ്ബ് ഏറ്റെടുത്തുകൊള്ളാമെന്നും അറിയിച്ചു.ഇതിനിനെ തുടർന്ന് മെസിയുടെ ചികില്‍സയും പഠനവും ഫുട്ബോള്‍ പരിശീലനവുമെല്ലാം ബാഴ്സലോണയുടെ ചിലവിൽ നടന്നു.പിന്നീട് ബാഴ്സയുടെ കളരിയില്‍ കളി പഠിച്ച മെസി സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരനായി മാറുകയായിരുന്നു.
ഇപ്പോഴും സമയം കിട്ടുമ്പോഴെല്ലാം മെസി റൊസാരിയോയിലെ കൂട്ടുകാർക്കൊപ്പം ചിലവഴിക്കാനെത്താറുണ്ട്.ചികില്‍സാ ചെലവിനും വിവാഹ ആവശ്യങ്ങള്‍ക്കുമായി റൊസാരിയോയില്‍നിന്ന് സഹായം അഭ്യര്‍ത്ഥിച്ച് ആര് വിളിച്ചാലും മെസി അവരെ നിരാശപ്പെടുത്താറില്ല. ഒരിക്കൽ നിര്‍ദ്ധനനായ ഒരു സുഹൃത്തിന്റെ സഹോദരിയുടെ വിവാഹച്ചെലവ് മുഴവനും മെസി വഹിച്ചിട്ടുണ്ട്. ആ വിവാഹത്തില്‍ പങ്കെടുക്കാന്‍ മല്‍സര ദിവസത്തിന്റെ തലേദിവസം ബാഴ്സലോണയില്‍നിന്ന് പ്രത്യേക അനുമതിയോടെ മെസി റൊസാരിയോയിലെത്തുകയും ചെയ്തു.തന്റെ കുഞ്ഞുനാളിലെ അവസ്ഥ മറ്റാര്‍ക്കും വരരുതെന്ന് കരുതിയാണ് മെസി ഇത്തരത്തിലൊരു പ്രവര്‍ത്തനം നടത്തുന്നത്.എല്ലാ ദിവസവും റൊസാരിയോയിലെ കൂട്ടുകാരെയും വീട്ടുകാരെയും മെസി മുടങ്ങാതെ വിളിക്കാറുണ്ട്.
Leave a Reply