Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാലിഫോര്‍ണിയ: ഭാര്യയുമായി ആരോഗ്യപരമായ ബന്ധം പുലർത്തിയാൽ അത് നിങ്ങളെ ഹൃദയാഘാതത്തിൽ നിന്നും, പക്ഷാഘാതത്തിൽ നിന്നും രക്ഷിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.മധ്യവയസ്‌കരായ 281 ദമ്പതികളെ വെച്ച് ഗവേഷകർ നടത്തിയ പഠനത്തിലാണ് ദമ്പതികള്‍ തമ്മിലുളള വികാരവിഷോഭങ്ങള്‍ ആരോഗ്യത്തിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കുന്നുവെന്ന് കണ്ടെത്തിയത്.
–
–
പങ്കാളിയുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുമ്പോള്‍ തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന രക്തവാഹിനി കുഴലുകളില്‍ സമ്മര്‍ദ്ദം കൂടുതല്‍ അനുഭവപ്പെടുന്നു. ഇത് മൂലം ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഭാര്യയുമായി വളരെ കുറച്ച് സമയം മാത്രം ചെലവഴിക്കുന്നവർക്ക് ഹൃദയഘാതം ഉണ്ടാകാനുളള സാധ്യത മറ്റുള്ളവരേക്കാൾ 8.5 ശതമാനം കൂടുതലാണെന്ന് കാലിഫോര്‍ണിയയിലെ വിഎ ലോസ് ആന്‍ഞ്ചലോസ് ഹെല്‍ത്ത് കെയര്‍ സിസ്റ്റം മേധാവി നതാരിയ ജോസഫ് പറയുന്നു. അതിനാൽ ജീവിതം ആഘോഷിക്കു. ഭാര്യ ഒരിക്കലും നിങ്ങളുടെ നാശം ആഗ്രഹിക്കില്ല എന്ന് മനസിലാക്കി കുറച്ചു ബഹുമാനത്തോടെയും സ്നേഹത്തോടെയും പെരുമാറു….. ഒപ്പം നിങ്ങളും ആരോഗ്യവാന്മാരായി കഴിയു….
–
–
–
–
–
(Credit : IndiaVision)
Leave a Reply